പൊലിസ് അടച്ചിട്ട ഊടുവഴികളും തകര്‍ത്ത് നികുതി വെട്ടിപ്പു സംഘം
പുതുനഗരം: ഗോവിന്ദാപുരത്ത് പൊലിസ് അടച്ചിട്ട ഊടുവഴികള്‍ തകര്‍ത്ത് നികുതിവെട്ടിപ്പു സംഘം വീണ്ടും കടക്കുന്നു. നീളിപ്പാറ, കിഴവന്‍പുതൂര്‍, റോഡിലും, മീങ്കരഡാമിലും കൊല്ലങ്കോട് സ്.ഐയും സംഘവുംസ്ഥാപിച്ച കോണ്‍ക്രിറ്റ് കമ്പിവേലി പൊളിച്ചുമാറ്റിയാണ് നികുതിവെട്ടിപ്പ് സജീവമാകുന്നത്.
കോഴി, കോഴീതീറ്റ, പലചരക്ക്, ഇലക്‌ട്രോണിക്‌സ് സാമഗ്രികള്‍ കയറ്റിയ ലോറികളാണ് രാത്രിയും, പുലര്‍ച്ചെ സമയങ്ങളിലും കേരളത്തിലേക്ക് കടക്കുന്നത്. ഗണപതിപാളയം വഴി മീങ്കരഡാമിലെത്തിയാണ് പൊലിസ് സ്ഥാപിച്ച കമ്പിവേലി പൊളിച്ചുമാറ്റി വാഹനങ്ങള്‍ കടക്കുന്നത്. ഇവിടങ്ങളില്‍ വാഹനങ്ങള്‍ കടക്കാതിരിക്കാന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കിടങ്ങ് കുഴിച്ചിട്ടുണ്ടെങ്കിലും ഇവയെ നികത്തിയാണ് ചരക്കുകടത്ത് നടക്കുന്നത്.
വളന്തായ്മരം മുതല്‍ ഗോവിന്ദാപുരം മേഖലയില്‍ വാണിജ്യനികുതി സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയൊന്നും നികുതിവെട്ടിച്ചുവാഹനങ്ങളെ അടുത്തകാലത്തായി പിടികൂടാതെവിടുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ചെക്‌പോസ്റ്റുകളിലൂടെയും പത്തിലൊരുഭാഗം മാത്രം നികുതിഅടച്ചുചരക്കു കടത്തുന്ന സംഘം ഗോവിന്ദാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിന് വാണിജ്യനികുതി വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപെട്ട ഉന്നത അധികൃതരെ അറിയിച്ചിട്ടും നികുതിവെട്ടിപ്പിന് അറുതിയായിട്ടില്ലെന്ന് പൊലിസ് പറയുന്നു.
പൊലിസ് സ്ഥാപിച്ച കമ്പിവേലികള്‍ പൊളിച്ചുമാറ്റി ചരക്കുവാഹനങ്ങളെ കടത്തിയവരെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ആരും പിടിക്കപെട്ടിട്ടില്ല. ഗോവിന്ദാപുരം ചെക്‌പോസ്റ്റിനടുത്തുവെച്ച് മിനിലോറികളില്‍ കോഴികളെ കൊണ്ടുവന്ന് ഇറക്കിയതിനു ശേഷം ബൈുകക്കുകളില്‍ ചെക്‌പോസ്റ്റ് മാറികടത്തിവിടുന്ന സംഘത്തെ പിടികൂടുവാന്‍ പൊലിസ് തയ്യാറാവണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."