മൂന്നക്ക നമ്പര്‍ ലോട്ടറി; നാലുപേര്‍ അറസ്റ്റില്‍
തിരൂരങ്ങാടി: അനധികൃതമായി മൂന്നക്ക നമ്പര്‍ ലോട്ടറി വില്പന നടത്തിയ കേസില്‍ നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ചെറുമുക്ക് സ്വദേശികളായ ചാത്തനാട്ടില്‍ ഷറഫുദ്ധീന്‍ (38), ചെറുപറമ്പത്ത് രാജേഷ് (38), ചെമ്മാട് കറുത്തങ്ങാട്ടില് സുദില്‍ കുമാര്‍ (23), മൂന്നിയൂര്‍ എടക്കണ്ടത്തില്‍ ദിലീഷ് കുമാര്‍ (25) എന്നിവരെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 1, 53, 440 രൂപ, നാല് ലാപ്ടോപ്, അഞ്ച് മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.
ഷറഫുദ്ധീന്‍, രാജേഷ് എന്നിവര്‍ നേരത്തെ സമാനകേസുകളില്‍ റിമാന്റില്‍ ജയിലില്‍ കഴിഞ്ഞവരാണെന്ന് പൊലിസ് പറഞ്ഞു. തിരൂരങ്ങാടി സി.ഐ സി.എം ദേവദാസന്, എസ്.ഐ നൗഷാദ് ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തിരൂരങ്ങാടി മൂന്നിയൂര്‍, വെന്നിയൂര്‍, ചേളാരി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
അതേസമയം ലോട്ടറി വില്പനയ്ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കി നല്കുന്ന തിരൂര്‍ മീനടത്തൂര്‍, താനാളൂര്‍ സ്വദേശികളായ രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."