സ്കൂളിലെ പൊടിയരിക്കഞ്ഞിക്ക് തരിശുഭൂമിയില്‍ കൃഷിയിറക്കി വിദ്യാര്‍ഥികള്‍
കൊണ്ടോട്ടി: സ്കൂളിലെ പ്രഭാത ഭക്ഷണത്തിന് പ്രദേശത്തെ തരിശുഭൂമിയില്‍ നെല്‍വിത്തിറക്കി വിദ്യാര്‍ഥികള്‍. കരിപ്പൂര്‍ എം.ഐ.എ.എം.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളാണ് പി.ടി.എയുടേയും പ്രദേശത്തെ കര്‍ഷകരുടേയും സഹായത്തോടെ ചെറളപ്പാടത്ത് രണ്ടേക്കര്‍ തരിശു വയലില്‍ നെല്‍കൃഷിയിറക്കിയത്.
കഴിഞ്ഞ അധ്യായനവര്‍ഷം മുതല്‍ വിദ്യാലയത്തില്‍ നടപ്പിലാക്കിവരുന്ന പൊടിയരി കഞ്ഞിക്ക് വേണ്ടിയാണ് വിദ്യാര്‍ഥികളുടെ നെല്‍കൃഷി. കാഞ്ചന ഇനത്തില്‍പെട്ട വിത്താണ് ഇറക്കിയത്. ഫഹദ് കൊട്ടപ്പുറത്തിന്റെ മാപ്പിളപ്പാട്ടും കര്‍ഷകരുടെ ഞാറ്റൊടിപ്പാട്ടുമായി കൃഷിയുടെ നടീല്‍ ഉത്സവം-2018 ജനകീയോത്സവമായി മാറി. കര്‍ഷകരായ അറുമുഖന്, കുഞ്ഞിമോന് നേതൃത്വം നല്കി. മുതിര്‍ന്ന കര്‍ഷകരായ പുല്‍പ്പാടന്‍ കോയക്കുട്ടിയെ ആദരിച്ചു. നടീല്‍ ഉത്സവം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പളളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീന ലത്വീഫ് അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് അംഗം സറീന ഹസീബ്, നഗരസഭ കൗണ്‍സിലര്‍ പി. അബ്ദുറഹ്മാന്, വിനോദ്, ഇ.പി ആരിഫ, കെ. മുഹമ്മദ് മാസ്റ്റര്‍, ഇമ്പിച്ചിഹാജി, പ്രധാനാധ്യാപകന് പ്രഭാകരന്, പി. അറുമുഖന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."