ആറ്റൂര്‍ ഇനി ഓര്മ; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
തൃശൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവി വര്‍മ ഇനി ജ്വലിക്കുന്ന ഓര്മ. തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം. രാവിലെ 9 മുതല്‍ സാഹിത്യ അക്കാദമിയില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മുഖ്യമന്ത്രിക്ക് വേണ്ടി സാംസ്കാരിക മന്ത്രി എ.കെ ബാലന് റീത്ത് സമര്‍പ്പിച്ചു.
മന്ത്രിമാരായ എ.സി മൊയ്തീന്, വി.എസ് സുനില്‍ കുമാര്‍, സി. രവീന്ദ്രനാഥ്, എഴുത്തുകാരായ സാറ ജോസഫ്, ടി.ഡി രാമകൃഷ്ണന്, പ്രഭ വര്‍മ തുടങ്ങി നിരവധി പേര് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
ന്യൂമോണിയ ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ്റൂര്‍ വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് വിടവാങ്ങിയത്. അടുത്ത മാസം അഞ്ചിന് സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ആറ്റൂര്‍ അനുസ്മരണം സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."