ബംഗ്ലാദേശില്‍ നാശം വിതച്ച് മോറ ചുഴലിക്കാറ്റ്: 6 മരണം
ധാക്ക: ആഞ്ഞുവീശിയ മോറ ചുഴലിക്കാറ്റില്‍ ബംഗ്ലാദേശില്‍ കനത്തനാശനഷ്ടം. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ആറുപേര്‍ മരിച്ചു. ആയിരക്കണക്കിന് വീടുകള്‍ക്ക് കാറ്റ് നാശംവിതച്ചു. ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളില്‍നിന്ന് അഞ്ചു ലക്ഷം ആളുകളെയാണ് സര്‍ക്കാര്‍ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ആറിന് മോറ വടക്കോട്ടുനീങ്ങി ചിറ്റഗോങ്ങിലെ കോക്‌സ്എസ് ബസാര്‍ കടന്നതായി ബംഗ്ലാദേശ് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ആറു പേരില്‍ ഒരാള്‍ ഹൃദയാഘാതത്താലാണ് മരിച്ചത്. മറ്റുള്ളവര്‍ മരിച്ചത് മരങ്ങള്‍ കടപുഴകിവീണും വീടുകള്‍ തകര്‍ന്നുമാണ്. പല സ്ഥലങ്ങളിലും വ്യാപകമായി മണ്ണിടിച്ചലും ഉണ്ടായിട്ടുണ്ട്. രംഗമട്ടി, കോക്‌സസ് ബസാര്‍ എന്നിവിടങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോറയുടെ ഭാഗമായി കനത്തകാറ്റും പേമാരിയും തുടരുകയാണ്.
അപകട സാധ്യതയുള്ള മേഖലയില്‍ നിന്നു മാറ്റിപാര്‍പ്പിച്ച ജനങ്ങളെ 400 ദുരിതാശ്വാസ കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലുമാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. 10 ജില്ലകളില്‍ മാത്രം മൂന്നു ലക്ഷത്തോളം ആളുകളെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നതെന്ന് ദുരന്ത നിവാരണ മന്ത്രാലയ അഡീഷനല്‍ സെക്രട്ടറി ഗൊലം മുസ്തഫയെ ഉദ്ധരിച്ച് ബി.ഡി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മോറയുടെ ഭാഗമായി കൊല്‍ക്കത്തയിലും പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. വര്‍ഷകാലം ആരംഭിക്കുന്നതിന്റെ മുന്നോടിയായി നഗരത്തിലും പരിസരങ്ങളിലും ലഭിച്ച മഴ താപനില കുറയ്ക്കാന്‍ സഹായമായിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനിടയിലും കനത്ത മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സയമം കാറ്റും മഴയും പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങള്‍ക്ക് ഭീഷണിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."