അസിസ്റ്റന്റ് എന്‍ജിനിയറെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധം ശക്തം
കരുനാഗപ്പള്ളി: നഗരസഭയുടെ ഹൃദയഭാഗത്ത് വന്‍കിട ഹോട്ടലുകളില്‍ നിന്നും മാലിന്യം ഒഴുക്കിവിട്ട ഓടകള്‍ നികത്താന്‍ നടപടിയെടുത്തഅസിസ്റ്റന്റ് എന്‍ഞ്ചിനിയരെ സസ്‌പെന്റ് ചെയ്തതില്‍ വ്യാപകപ്രതിഷേധം. എന്‍.എച്ച് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയാര്‍ ദീപയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഹോട്ടലുകാരുടെ കള്ളപ്രചാരണത്തിന്റെ ഭാഗമായി വ്യാജ പരാതിയില്‍ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തത്. നഗരസഭയുടെ പ്രശനങ്ങള്‍ പഠിക്കതെ വഴിയാത്രയില്‍ വിശ്രമിക്കന്‍ താലൂക്കിലെ വന്‍കിട ഹോട്ടലില്‍ എത്തിയ മന്ത്രി പരാതിയില്‍ തിടുക്കത്തില്‍ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കക്കൂസ്, ഹോട്ടല്‍ മാലിന്യങ്ങള്‍ ഓടകളിലേക്ക് ഒഴിക്കുന്നതോടെ ഓട നിറഞ്ഞ് കവിഞ്ഞ് റോഡിലേക്ക് പരന്നൊഴുകി യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. റോഡിലുടെ നടന്നുപോകാനാവാത്ത തരത്തില്‍ നഗരത്തിന് സമീപത്തെ വീടുകളുടെ മുറ്റത്തും വീടിനുള്ളിലേക്കും മലിനജലം ഒഴുകി പരന്നതോടെ വലിയ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതരായത്.
മഴവൈള്ളം ഒഴുകിപോകേണ്ട പൊതു ഓടകളിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ട വന്‍കിട സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കുന്നതുള്‍പ്പടെയുള്ള എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ ആറ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്ന നിലയിലെത്തി. മാലിന്യ സംസ്‌കരണത്തിന് സ്വന്തം നിലയില്‍ സംവിധാനം ഉണ്ടാക്കിയ സ്ഥാപനങ്ങള്‍ പിന്നീട് തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കുകയും ചെയ്തു. ഇതിനിടെ ടൗണിലെ ഗതാഗതക്കുരുക്കും ഓടകളിലേക്ക് മാലിന്യം തള്ളുന്ന പ്രശ്‌നവും പരിഹരിക്കുന്നതിനുള്ള പദ്ധതികളുമായായിട്ടാണ് എന്‍.എച്ച് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ എസ്. ദീപ നടപടി തുടങ്ങിയത്.
കേന്ദ്ര റോഡ് വികസന വകുപ്പിന്റെ ഫണ്ടുപയോഗിച്ച് വന്‍ വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. റോഡ് കയ്യേറ്റങ്ങള്‍ക്കും ഓടയിലേക്ക് മലിനജലം ഒഴുക്കാന്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ച വന്‍കിട സ്ഥാപനങ്ങള്‍ക്കുമെതിരെ ഇവര്‍ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."