HOME
DETAILS
MAL
മുള്ളന്‍പന്നിയെ കടത്താന്‍ ശ്രമിച്ച യുവാക്കളെ പിടികൂടി
backup
October 08 2018 | 06:10 AM
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയില്‍ മുള്ളന്‍പന്നിയെ കടത്താന്‍ ശ്രമിച്ച കേസില്‍ യുവാക്കളെ വനപാലകര്‍ പിടികൂടി. ബളാല്‍ സ്വദേശികളായ കെ. വിനു (26), ജിപ്സണ്‍ ആന്റോ (36) എന്നിവരാണ് മരുതോം ഫോറസ്റ്റ് സെക്ഷനു കീഴിലെ മരുതോം കുളത്തു വച്ച് വനപാലകരുടെ പിടിയിലായത്.
സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു മുള്ളന്പന്നിയെന്ന് യുവാക്കള്‍ ഫോറസ്റ്റ് അധികൃതരോട് വ്യക്തമാക്കി.
സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി.കെ ലോഹിതാക്ഷന്, വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പി.വി പ്രീതിമോള്‍, എന്‍.കെ സന്തോഷ്, സി.ജെ ജോസഫ്, എം.പി രാജു എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.
മുള്ളന്‍പന്നിയെയും പ്രതികളെയും കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്കു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."