ബന്തടുക്കയില്‍ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം; കാര്‍ഷികവിളകള്‍ നശിപ്പിച്ചു
ഒരാഴ്ചയോളമായി ഒരു കുട്ടിയാന ഉള്‍പ്പെടെ അഞ്ച് കാട്ടാനകള്‍ ഈ പ്രദേശത്തെ വനാതിര്‍ത്തിയാല്‍ തമ്പടിച്ചിരിക്കുകയാണ്
കുറ്റിക്കോല്‍: കര്‍ണാടക വനാതിര്‍ത്തി പ്രദേശമായ ബന്തടുക്കയിലെ മാണിമൂല കണ്ണാടിതോട് കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം. ശശിധരന്‍ നമ്പ്യാര്‍, കാര്‍ത്യായനി, ചക്രപാണി നമ്പ്യാര്‍, ഡോ.മതുസൂധനന്‍ എന്നിവരുടെ കാര്‍ഷിക വിളകള്‍ കഴിഞ്ഞ ദിവസം രാത്രിയോടെ എത്തിയ കാട്ടാനക്കൂട്ടം നശിപ്പിച്ചു.
150 വാഴ, 25 കമുക്, 22 തെങ്ങ്, 15 ഓളം റബര്‍ മരങ്ങള്‍ എന്നിവ പൂര്‍ണമായും കാട്ടാനയുടെ ആക്രണമത്തില്‍ നശിപ്പിക്കപ്പെട്ടു. ഒരാഴ്ചയോളമായി ഒരു കുട്ടിയാന ഉള്‍പ്പെടെ അഞ്ചു കാട്ടാനകള്‍ ഈ പ്രദേശത്തെ വനാര്‍ത്തിയാല്‍ തമ്പടിച്ചിരിക്കുകയാണ്.
ദിവസങ്ങള്‍ക്കു മുന്‍പ് ശ്രീമലയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ആനകള്‍ വ്യാപകമായി കൃഷികള്‍ നശിപ്പിക്കുകയും ചുളംകല്ല് പട്ടികവര്‍ഗ കോളനിക്കു സമീപം വരെ ആനക്കൂട്ടം എത്തിയതായും പരിസരവാസികള്‍ പറഞ്ഞു. ഒരു മാസം മുന്‍പ് അഡൂര്‍, പാണ്ടി മേഖലയില്‍ കാട്ടാന ശല്യം ഉണ്ടായിരുന്നു. മാണിമൂല ഭാഗത്ത് കാട്ടാന ഇറങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."