വ്യാപാരി വ്യവസായി ഏകോപന സമിതി: ടി. നസിറുദ്ദീന്‍ വീണ്ടും പ്രസിഡന്റ്
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായി ടി. നസിറുദ്ദീനെ വീണ്ടും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി രാജു അപ്സരയെയും ട്രഷററായി ദേവസ്യ മേച്ചേരിയെയും തെരഞ്ഞെടുത്തു. 28 വര്‍ഷമായി ടി. നസിറുദ്ദീനാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്ഥാന പ്രസിഡന്റ്. ഏകകണ്ഠമായിരുന്നു തെരഞ്ഞെടുപ്പെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈസ് പ്രസിഡന്റുമാരായി പെരിങ്ങമല രാമചന്ദ്രന്(തിരുവനന്തപുരം), പി.കുഞ്ഞാവു ഹാജി(മലപ്പുറം), തോമസ്സു കുട്ടി(കോട്ടയം), അബ്ദുല്‍ ഹമീദ്(തൃശൂര്‍), അഹമ്മദ് ഷെരിഫ്(കാസര്‍കോട്), വാസുദേവന്‍(വയനാട്) എന്നിവരെയും സെക്രട്ടറിമാരായി ദിവാകരന് (ഇടുക്കി), ദേവരാജന്‍(കൊല്ലം), ബാബു കോട്ടയില്‍(പാലക്കാട്), എ.ഐ ഷാജഹാന്(പത്തനംതിട്ട), പി.സി ജേക്കബ്(എറണാകുളം), കെ. സേതുമാധവന്(കോഴിക്കോട്) എന്നിവരെയും തെരഞ്ഞെടുത്തു. കച്ചവടക്കാരില്‍ നിന്ന് പ്രളയ സെസ് പിരിക്കാനുള്ള തീരുമാനത്തില്‍ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു.
പ്രളയദുരിതമനുഭവിച്ച കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കിയിട്ടില്ല. കച്ചവട നഷ്ടത്തോടൊപ്പം പ്രളയ സെസ്സും അംഗീകാരിക്കാനാവില്ല. ഓഗസ്റ്റ് ഒന്നുമുതല്‍ ജി.എസ്.ടിക്ക് മേല്‍ നടപ്പിലാക്കുന്ന പ്രളയ സെസ് നിര്‍ത്തലാക്കണമെന്നും യോഗം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കെട്ടിട വാടക നിയന്ത്രണ നിയമം പരിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."