'അറിവ് ഉപയോഗപ്പെടുത്താത്തത് ധര്‍മച്യുതിക്ക് കാരണമാവുന്നു'
എടച്ചേരി: മതപ്രഭാഷണങ്ങളില്‍ നിന്നും ഉദ്‌ബോധന സദസുകളില്‍ നിന്നും ലഭ്യമാവുന്ന വിജ്ഞാനം പ്രായോഗിക വല്‍ക്കരിക്കാത്തതാണ് മുസ്‌ലിം സമുദായത്തിലെ ധര്‍മച്യുതിക്ക് കാരണമെന്ന് സമസ്ത മുശാവറ അംഗം വില്യാപ്പളളി ഇബ്‌റാഹിം മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
പുറമേരി തെക്കയില്‍ മുക്ക് മുബാറക് മസ്ജിദ് യു.എ.ഇ കമ്മിറ്റി സംഘടിപ്പിച്ച റമദാന്‍ റിലീഫ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റമദാനിലും അല്ലാത്തപ്പോഴും നാട്ടിലുടനീളം നടക്കുന്ന ചെറുതും വലുതുമായ മതപ്രഭാഷണ പരിപാടികളില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ ഉള്‍ക്കൊണ്ട് ജീവിതം ക്രമീകരിക്കാന്‍ യുവസമൂഹം തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞമ്മദ് കള്ളിക്കൂടത്തില്‍ അധ്യക്ഷനായി. മഹല്ല് ഖാസി പി .ടി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സി.കെ ജുനൈദ്, ഷമീര്‍ വെത്തില്‍, മുഹമ്മദലി മലോല്‍, കെ.കെ അബ്ദുല്ല ഹാജി, എ.കെ മുഹമ്മദ്, കെ.കെ ഉബൈദ് ,അബ്ദുല്ല മുസ്‌ലിയാര്‍ അലനെല്ലൂര്‍, കെ. ഷംനാസ്, എം. ഇജാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."