ജനകീയ എക്സൈസ് ഓഫിസര്‍ ഇന്ന് പടിയിറങ്ങുന്നു
പേരാമ്പ്ര: ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിലൂടെ എക്സൈസ് വകുപ്പിന്റെ ജനകീയ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മുന്നിലെത്തിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സി കരുണാകരന് രണ്ടര പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്നു.
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സെക്രട്ടറിയായ കരുണാകരന് 1991 ലാണ് എക്സൈസ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്.
ജില്ലയിലെ വിവിധ ഓഫിസുകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പേരാമ്പ്രയിലെത്തുന്നത്. അസി. എക്സൈസ് ഇന്‍സ്പെക്ടറായി ഇന്ന് വിരമിക്കുന്ന കരുണാകരന് നേതൃത്വം നല്കി അവതരിപ്പിച്ചു വരുന്ന 'വരല്ലേ.. ഇതു വഴി ഇനിയും വരല്ലേ..' എന്ന ബോധവല്‍ക്കരണ പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനകം ആയിരത്തിലധികം വേദികളില്‍ ഈ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു.
ഔദ്യോഗിക രംഗത്തെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലും നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."