HOME
DETAILS

ഇന്റര്‍പോള്‍ മേധാവിക്കെതിരേ അഴിമതി ആരോപണവുമായി ചൈന

  
backup
October 08 2018 | 19:10 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%a7%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86

 

ബെയ്ജിങ്: ചൈന തടവിലിട്ട ഇന്റര്‍പോള്‍ മേധാവി മെങ് ഹോങ്വേയിനെതിരേ അഴിമതി ആരോപണം. കൈകൂലി, അഴിമതി ആരോപണങ്ങളുള്ളതിനാലണ് ഇദ്ദേഹത്തെ തടവിലിട്ടിരിക്കുന്നതെന്ന് ചൈനീസ് പൊതു സുരക്ഷാ മന്ത്രാലയം പറഞ്ഞു. ഫ്രാന്‍സില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട മെങ്ങിനെ കാണാതായിട്ട് 13 ദിവസത്തിന് ശേഷമാണ് മന്ത്രാലയത്തിന്റെ വിശദീകരണം പുറത്തുവരുന്നത്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. ചൈനയുടെ പബ്ലിക്ക് സുരക്ഷാ വിഭാഗത്തിന്റെ ഉപമന്ത്രിയായിരുന്നു മെങ്. ഇക്കാലത്ത് നടത്തിയ അഴിമതിയിലാണ് അന്വേഷണം നടക്കുന്നത്. ഇദ്ദേഹത്തിന്റെ നിയമ വിരുദ്ധ പ്രവൃത്തിയും അഴിമതിയും ഭരണ കക്ഷിയെയും പൊലിസിനെയും ഗുരുതരമായ അപകടപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.
അതിനിടെ ഇന്റര്‍പോളിന്റെ പ്രസിഡന്റ് പദവയില്‍ നിന്ന് രൊജിവച്ചതായുള്ള മെങ്ങിന്റെ കത്ത് ഫ്രാന്‍സിന് ലഭിച്ചിരുന്നു. ഇത് സ്വീകരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
മെങ്ങിനെ കാണാതാവുന്നതിന്റെ മുന്‍പ് അദ്ദേഹം കത്തിയുടെ ചിത്രമുള്ള സന്ദേശം കൈമാറിയിരുന്നുവെന്ന് ഭാര്യ ഗ്രേസ് ഞാറാഴ്ച പറഞ്ഞിരുന്നു. മെങ്ങിനെ കാണാതായ വിവാദങ്ങള്‍ക്ക് ശേഷമുള്ള അവരുടെ ആദ്യത്തെ പ്രതികരണമാണിത്.
മെങ് അപകടത്തിലാണെന്നാണ് സന്ദേശം സൂചിപ്പിക്കുന്നതെന്ന് അവര്‍ ഫ്രാന്‍സില്‍ മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബര്‍ 25നാണ് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനെ ബന്ധപ്പെടാന്‍ ശ്രമിച്ച് നാല് മിനുട്ടുകള്‍ക്ക് ശേഷം തന്റെ ഫോണ്‍ വിളിക്കായി കാത്തിരിക്കുക എന്നാണ് മറുപടി ലഭിച്ചതെന്ന് അവര്‍ ഫ്രാന്‍സിലെ ലിയോണില്‍ നടത്തിയ പ്രസ്താവനിയില്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പ്രസ്താവന വായിച്ച ഗ്രേസ് അവരുടെ മുഖം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ തയാറായില്ല. തന്റെയും രണ്ട് മക്കളുടെയും ജീവനില്‍ ഭയമുണ്ടെന്നും അതിനാല്‍ മുഖം വെളിപ്പെടുത്താന്‍ തയാറല്ലെന്നും അവര്‍ പറഞ്ഞു.
ചൈനയിലെ പൊതു സുരക്ഷാ മന്ത്രാലയത്തിലും പൊലിസിലും മെങ് 40 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഏജന്‍സിയായ ഇന്റര്‍പോള്‍ അന്താരാഷ്ട്ര തലത്തിലെ പൊലിസ് സേനയെ ഏകോപിപ്പിക്കുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago