ക്യൂബന്‍ വിപ്ലവകാരി ചെ ഗുവേരയുടെ മകള്‍ കേരളത്തിലെത്തി: മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: ക്യൂബന്‍ വിപ്ലവകാരി ചെ ഗുവേരയുടെ മകള്‍ ഡോ.അലെയ്ഡ ഗുവേര മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ ക്ലിഫ് ഹൗസിലെത്തിയാണു അലെയ്ഡ മുഖ്യമന്ത്രിയെ കണ്ടത്. അലൈഡ ഗുവേരയുമായുള്ള കൂടിക്കാഴ്ച ഏറെ ആവേശകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും കൂടെയുണ്ടായിരുന്നു.
ക്യൂബന്‍ യാത്രകളും ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനവും കേരളവുമെല്ലാം നിറഞ്ഞു നിന്നതായിരുന്നു അര മണിക്കൂര്‍ നീണ്ട സംഭാഷണം. യാത്രയുടെ ക്ഷീണമുണ്ടെന്ന് പറഞ്ഞെങ്കിലും അതെല്ലാം മറന്ന് ഡോ. അലൈഡ സന്ദര്‍ശനത്തെ സജീവമാക്കി. സംഭാഷണമധ്യേ എം.എ ബേബിയാണ് ക്യൂബന്‍ യാത്രയെ കുറിച്ച് ഓര്‍മിപ്പിച്ചത്.
1994ല്‍ കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോള്‍ പിണറായി വിജയന്‍ ക്യൂബയില്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. സമ്മേളനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അന്നവിടെ ഉണ്ടായിരുന്ന കാര്യം അലെയ്ഡയും പങ്കുവെച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലേക്കുള്ള തന്റെ ആദ്യ യാത്രയും അലെയ്ഡ ഓര്‍മിച്ചു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വാദ്യകരമാണെന്നായിരുന്നു അലെയ്ഡയുടെ അഭിപ്രായം. ചെഗുവേരയുടെ കുടുംബത്തെ കുറിച്ചും വിശദമായി മുഖ്യമന്ത്രി അന്വേഷിച്ചറിഞ്ഞു. കുടുംബാംഗങ്ങളെ അലെയ്ഡയ്ക്ക് പരിചയപ്പെടുത്തി. ഒരുമിച്ച് പ്രഭാത ഭക്ഷണവും കഴിച്ചു. തുടര്‍ന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ പ്രഫ.സി.രവീന്ദ്രനാഥ്, വി.എസ്.സുനില്‍കുമാര്‍, കെ.കെ ശൈലജ എന്നിവരുമായും അലെയ്ഡ കൂടിക്കാഴ്ച നടത്തി.
നാളെ വിളപ്പില്‍ശാലയിലുള്ള ഇ.എം.എസ് അക്കാദമി സന്ദര്‍ശിച്ചശേഷം രാത്രി കണ്ണൂരിലേക്ക് പോകും. വ്യാഴാഴ്ച കണ്ണൂരില്‍ ക്യൂബന്‍ ഐക്യദാര്‍ഡ്യസമിതിയും പുസ്തക പ്രസാധന രംഗത്തെ വനിതാ കൂട്ടായ്മയായ സമതയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംബന്ധിക്കും. രണ്ടിനു രാവിലെ അങ്കമാലിയില്‍ ഡോക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."