HOME
DETAILS

വൈറസ് വാഴുംകാലം

  
backup
July 29 2019 | 20:07 PM

%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b4%e0%b5%81%e0%b4%82%e0%b4%95%e0%b4%be%e0%b4%b2%e0%b4%82

 

വൈറസ്

വിഷവസ്തു എന്നാണ് ലാറ്റിന്‍ പദമായ വൈറസിന്റെ അര്‍ഥം. 1898 ല്‍ ഡച്ച് മൈക്രോബയോളജിസ്റ്റായ മാര്‍ട്ടിനസ് ബജ്‌റിക്കാണ് വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. വൈറസുകളെക്കുറിച്ചുള്ള പഠനശാഖയാണ് വൈറോളജി. ഡി.എന്‍.എ, ആര്‍.എന്‍.എ എന്നിവയില്‍ നിര്‍മിതമായ ജീനുകള്‍ എല്ലാ വൈറസുകളിലും കാണപ്പെടുന്നു. ബാക്ടീരിയയുടെ നൂറിലൊന്നു വലിപ്പം മാത്രമാണ് പല വൈറസുകള്‍ക്കുമുള്ളത്.
എല്ലാ വൈറസുകളും രോഗകാരിയല്ല. ചില വൈറസുകള്‍ അവ ബാധിച്ച ജീവികള്‍ക്ക് ഹാനികരമാകാതെ ആതിഥേയ ശരീരത്തില്‍ ജീവിക്കുകയും ചില വൈറസുകള്‍ മറ്റുള്ള ജീവികളിലേക്ക് പടരുകയും ചെയ്യുന്നു. ജലം, വായു, ശരീര സ്രവം തുടങ്ങിയ വിവിധ ഘടകങ്ങളിലൂടെ വൈറസുകള്‍ വ്യാപനം നടത്താറുണ്ട്. രോഗാണുവാഹകരായ വൈറസുകള്‍ ജീവശരീരത്തില്‍ പ്രവേശിച്ചുകഴിയുന്നതോടുകൂടി ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വൈറസുകളെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ശ്രമങ്ങളില്‍ ശരീരകോശങ്ങള്‍ വിജയിച്ചാല്‍ വൈറസ് നശിക്കുകയും വൈറസിനെ തടയാനുള്ള ആന്റി ബോഡികള്‍ ദീര്‍ഘകാലം ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. വൈറസുകളെ പ്രതിരോധിക്കുന്നതില്‍ ശരീര കോശങ്ങള്‍ പരാജയപ്പെട്ടാല്‍ വൈറസുകള്‍ കോശങ്ങളില്‍നിന്ന് അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ ഘടകങ്ങള്‍ ആഗിരണം ചെയ്യുകയും വൈറസ് ശരീരത്തെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു.

എബോള

ഫൈലോവൈറസ് വിഭാഗത്തില്‍പ്പെടുന്ന എബോള വൈറസ് പകര്‍ത്തുന്ന അസുഖമാണ് എബോള ഫീവര്‍. രക്തം, ശരീര സ്രവങ്ങള്‍, ത്വക്ക് എന്നിവയിലൂടെ രോഗം പകരുന്നു. പനി, തലവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് രോഗത്തിന്റെ പ്രഥമലക്ഷണം. രക്തസ്രാവം ഉണ്ടാക്കുന്ന വൈറസ് വിഭാഗത്തില്‍പ്പെടുന്ന എബോള വൈറസ് രോഗിയെ വളരെ വേഗത്തില്‍ മരണത്തിലേക്കെത്തിക്കും.

മഞ്ഞപ്പനിയുണ്ടാക്കുന്ന വീരന്‍

ടോഗോ വൈറസ് കുടുംബത്തില്‍പ്പെട്ട ഫ്‌ളാവി വൈറസ് ഫിബ്രിക്കസ് ആണ് മഞ്ഞപ്പനിയുണ്ടാക്കുന്നത്. ബി സി 3000 കാലഘട്ടത്തില്‍ കുരങ്ങുകളില്‍നിന്നു മനുഷ്യരിലേക്ക് പകര്‍ന്നതാണ് മഞ്ഞപ്പനിയുടെ വൈറസ് എന്ന് ഗവേകര്‍ കരുതുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് കൂടുതലായും മഞ്ഞപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പതിനാറാം നൂറ്റാണ്ടില്‍ അമേരിക്കയിലും പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പിലും ആഫ്രിക്കയില്‍നിന്നുള്ള അടിമ വ്യാപാരത്തെത്തുടര്‍ന്ന് മഞ്ഞപ്പനി പടര്‍ന്നു പിടിച്ചിരുന്നു. 2017 ല്‍ ബ്രസീല്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ തോതില്‍ മഞ്ഞപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊതുകുകളില്‍നിന്നും കുരങ്ങുകളില്‍നിന്നുമാണ് ഇന്നു കൂടുതലായും മഞ്ഞപ്പനി വ്യാപനം നടക്കുന്നത്.

ഡെങ്കു

ഫ്‌ലാവി വിരിഡിയ കുടുംബത്തില്‍പ്പെട്ട ഈ ആര്‍.എന്‍.എ വൈറസിനെ നാലു വിഭാഗമാക്കി തരം തിരിച്ചിട്ടുണ്ട്. ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ബോപിക്റ്റസ് എന്നീ ഇനത്തിലുള്ള കൊതുകുകളാണ് ഡെങ്കു വൈറസ് പരത്തുന്നത്. 1635 ല്‍ ഫ്രഞ്ച് വെസ്റ്റ് ഇന്‍ഡീസിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍ ഡെങ്കു വൈറസ് സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് 1956 ല്‍ തമിഴ്‌നാട്ടിലാണ്. കാലിന്റെ വേദന കൊണ്ട് ശ്രദ്ധിച്ച് നടക്കുന്ന രോഗിയെ സ്പാനിഷ് ഭാഷയില്‍ വിളിച്ചിരുന്ന പേരാണ് ഡെങ്കു എന്ന് പറയപ്പെടുന്നു.

റുബെല്ല

ജര്‍മ്മന്‍ മീസില്‍സ് എന്നാണ് ഈ രോഗം നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നത്.റൂബെല്ല വൈറസ് പടര്‍ത്തുന്ന ഈ രോഗം കുട്ടികളയാണ് കൂടുതലായും ബാധിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ജര്‍മന്‍ ഫിസിഷ്യനായ ഫ്രെഡറിക് ഹോഫ്മാന്‍ ആണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി സൂചന നല്‍കിയത്. രോഗബാധിതരുടെ ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ ഉണ്ടാകുന്നതിനാല്‍ 1866 ല്‍ ഹെന്റി വ്യാലേ ചെറു ചുവപ്പ് എന്നര്‍ഥം വരുന്ന റുബെല്ല എന്ന പേര് ഈ രോഗത്തിന് നല്‍കി. വായുവിലൂടെയാണ് ഈ വൈറസ് പകരുന്നത്.

വെസ്റ്റ് നൈല്‍

1937 ല്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലാണ് ഈ രോഗബാധ ആദ്യമായി കണ്ടെത്തിയത്. 1952 ല്‍ ഇന്ത്യയിലെത്തിയ ഈ വൈറസ് രോഗബാധ പിന്നീട് നിരവധി സംസ്ഥാനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 2012 ല്‍ ആലപ്പുഴ ജില്ലയില്‍ നടന്ന രക്തപരിശോധനയില്‍ 22 ശതമാനം പേരുടെ രക്തത്തിലും വെസ്റ്റ് നൈല്‍ വൈറസിനെതിരേയുള്ള ആന്റിബോഡി കണ്ടെത്തുകയുണ്ടായി. ഡെങ്കു വൈറസുമായാണ് വെസ്റ്റ് നൈല്‍ ഫീവര്‍ വൈറസിന്റെ ഘടനയ്ക്കു സാമ്യമുള്ളത്. കൊതുകുകളും പക്ഷികളും ഈ രോഗം പടര്‍ത്തുന്നതില്‍ പങ്കാളിത്തം വഹിക്കുന്നു. ഈ രോഗബാധയേല്‍ക്കുന്ന നൂറില്‍ 80 പേരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല.

സികാ

സികാ വൈറസ് രോഗം വര്‍ഷങ്ങള്‍ക്കുമുമ്പേ കണ്ടെത്തിയിരുന്നെങ്കില്‍ ഇത് മനുഷ്യരിലുണ്ടാക്കുന്ന രോഗാവസ്ഥയെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത് അടുത്ത കാലത്താണ്. ഫ്‌ലാവി വിരിഡിയ കുടുംബത്തില്‍പ്പെട്ട ഈ ആര്‍.എന്‍.എ വൈറസ് ആദ്യമായി കണ്ടെത്തിയത് മഞ്ഞപ്പനി പകരുന്നതിന്റെ ഭാഗമായുള്ള പഠനത്തിനിടെ ഉഗാണ്ടയിലെ സിക വനാന്തരങ്ങളിലെ റീസസ് കുരങ്ങുകളിലാണ്. ഡെങ്കിപ്പനിയോട് കൂടിയ രോഗാവസ്ഥയാണ് ഈ രോഗത്തിനുള്ളത്.
പനി,പേശി വേദന,ചെങ്കണ്ണ്,ചര്‍മത്തിലെ ചുവന്ന പാടുകള്‍ എന്നിവ സിക വൈറസ് പനിയുടെ ലക്ഷണങ്ങളാണ്. ഈഡിസ് കൊതുകുകളാണ് സിക വൈറസ് രോഗവും പരത്തുന്നത്. 2016 ല്‍ ബ്രസീലില്‍ രണ്ടായിരത്തിലേറെ നവജാത ശിശുക്കളില്‍ സികാവൈറസ് ബാധകണ്ടെത്തിയതിനു പിന്നാലെ നിരവധി രാജ്യങ്ങളിലേക്ക് ഈ രോഗം പടരുകയും ചെയ്തത് ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. നിര്‍ദ്ദോഷിയായി അറിയപ്പെട്ടിരുന്ന ഈ വൈറസ് ചില നേരങ്ങളില്‍
വില്ലനായി മാറാറുണ്ട്. ഗര്‍ഭിണികളെ ബാധിക്കുന്ന സിക രോഗം, തലയോട്ടി ചുരുങ്ങിയ രൂപത്തിലുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് (മൈക്രോസെഫാലി ) കാരണമാകുമെന്ന് 2015 ല്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ പ്രതിരോധ ശേഷി നശിപ്പിച്ച് പേശികളേയും നാഡികളേയും തളര്‍ത്തുന്ന ഗുയാന്‍ ബാരി എന്ന തളര്‍വാതവും സിക വൈറസുണ്ടാക്കുന്നു. 2018 സെപ്റ്റംബറില്‍ ഇന്ത്യയിലെ രാജസ്ഥാനില്‍ നിരവധി പേര്‍ക്ക് സിര രോഗബാധ കണ്ടെത്തുകയുണ്ടായി.

നിപാ

മലേഷ്യയിലെ സങ്കി നിപാ എന്ന സ്ഥലത്താണ് രോഗകാരിയായ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ഹെനിപാ ജീനസിലെ ഒരു ആര്‍.എന്‍.എ വൈറസാണ് നിപാ. മനുഷ്യരേയും മൃഗങ്ങളേയും ബാധിക്കുന്ന ഈ രോഗം പടര്‍ത്തുന്നത് പഴം തീനിവവ്വാലുകള്‍, പന്നികള്‍ എന്നിവരാണെന്ന് കരുതപ്പെടുന്നു. രോഗബാധിതരുടെ ശരീര സ്രവങ്ങളിലൂടെയാണ് മുഖ്യമായും രോഗം പകരുന്നത്. 2018 മെയ് മാസത്തില്‍ കേരളത്തെ പിടിച്ചുലച്ച വൈറസ് ബാധയാണ് നിപാ.

ചിക്കുന്‍ ഗുനിയ

വളയുന്നത് എന്നര്‍ഥം വരുന്ന ആഫ്രിക്കയിലെ മക്കൊണ്ട ഗോത്രഭാഷയായ കുന്‍ഗുന്യാലയില്‍ നിന്നാണ് ചിക്കുന്‍ ഗുനിയ എന്ന പേരിന്റെ ഉല്‍പ്പത്തി. രോഗബാധിതനായ വ്യക്തി അസഹ്യമായ സന്ധിവേദന മൂലം വളഞ്ഞു പോകുന്നത് മൂലമാണ് ഈ പേരു വന്നത്. 1952 ല്‍ ടാര്‍സാനിയയ്ക്കും മൊസാംബിക്കിനും സമീപത്തുള്ള മക്കൊണ്ട പീഠഭൂമിയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ബോപിക്റ്റസ് എന്നീ ഇനത്തിലുള്ള കൊതുകുകളാണ് കൂടുതലായും ചിക്കുന്‍ ഗുനിയ രോഗം പരത്തുന്നത്. 1955 ല്‍ മറിയോണ്‍ റോബിണ്‍സണ്‍ , ലൂംസ്‌ഡെന്‍ എന്നീ ഗവേഷകരാണ് ഇത്തരമൊരു രോഗത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിവച്ചിട്ടുള്ളത്. 1963ല്‍ കൊല്‍ക്കത്തയിലാണ് ഇന്ത്യയിലാദ്യമായി ചിക്കുന്‍ ഗുനിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ടോഗോ വൈറസ് കുടുംബത്തില്‍പ്പെട്ട ചിക്‌വ് വൈറസാണ് രോഗമുണ്ടാക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago
No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  2 months ago
No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  2 months ago