HOME
DETAILS

സംസ്ഥാന സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് മാവോയിസ്റ്റ് ബുള്ളറ്റിന്‍

  
backup
October 08 2018 | 20:10 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf-3

 

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് മാവോയിസ്റ്റുകള്‍. പ്രളയം ഭരണകൂട നിര്‍മിതമാണെന്ന ആരോപണവുമായാണ് മാവോയിസ്റ്റുകളുടെ കനല്‍പാത എന്ന ന്യൂസ് ബുള്ളറ്റിന്‍ പ്രത്യക്ഷപ്പെട്ടത്. ഡാമുകള്‍ പൊളിക്കണമെന്നും ബുള്ളറ്റിനില്‍ പറയുന്നു. നാടുകാണി പീപ്പിള്‍ ലിബറേഷന്‍ ഗറില്ല ആര്‍മി (പി.എല്‍.ജി.എ) കഴിഞ്ഞമാസം പുറത്തിറക്കിയതാണ് ബുള്ളറ്റിന്‍.
കഴിഞ്ഞ ദിവസം വയനാട് പ്രസ് ക്ലബിലാണ് ബുള്ളറ്റിന്‍ ലഭിച്ചത്. മഹാപ്രളയം ഭരണകൂടത്തിന്റെ സൃഷ്ടിയാണ്. ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടിയ ഉദ്യോഗസ്ഥ-ഭരണകൂട സംവിധാനത്തെ ചോദ്യം ചെയ്യണം. വന്‍കിട ഡാമുകള്‍ പൊളിച്ചുമാറ്റണമെന്ന് പറയുന്ന ബുള്ളറ്റിനില്‍, കുന്നുകള്‍ ഇടിച്ചുനിരത്തിയും പാറമടകള്‍ അനുവദിച്ചും വയലുകള്‍ മണ്ണിട്ട് നികത്തിയും ഭരണകൂടവും മൂലധന ശക്തികളും നടത്തുന്നത് ജനവിരുദ്ധ വികസന ഭീകരതയാണെന്നും ആരോപിക്കുന്നു. പശ്ചിമഘട്ട സംരക്ഷണം ജനകീയ രാഷ്ട്രീയാധികാരത്തിലുടെയേ സാധ്യമാകുവെന്നും ബുള്ളറ്റിനില്‍ പറയുന്നു. ഭരണകൂടത്തിന്റെ കര്‍ഷക വഞ്ചനയാണ് കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ കാണുന്നതെന്ന വിമര്‍ശനവും ബുള്ളറ്റിനിലുണ്ട്.
കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭിക്കുന്നതിന് മുഴുവന്‍ ബഹുജനങ്ങളും സംഘടനകളും ഐക്യപ്പെടണമെന്നും സമരരംഗത്തിറങ്ങണമെന്നും ബുള്ളറ്റിന്‍ ആഹ്വാനം ചെയ്യുന്നു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ സമരത്തിന് മാവോയിസ്റ്റ് പ്രസ്ഥാനം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ബുള്ളറ്റിനില്‍ പറയുന്നു. കുടുംബത്തിന് അവകാശപ്പെട്ട 12 ഏക്കര്‍ ഭൂമി കാടുകയറി നശിക്കുകയാണ്.
ഇതിനെല്ലാം ഉത്തരവാദികളായ വനം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ നഷ്ടം നികത്താന്‍ ബാധ്യസ്തരാണ്. അതിനവര്‍ തയാറാവണം.
നികത്താനാവാത്ത നഷ്ടങ്ങളാണ് ഈ കുടംബത്തിന് സംഭവിച്ചത്. കോര്‍പറേറ്റ് മുതലാളിമാരുടെയും ഭൂപ്രഭുക്കളുടെയും തോട്ടങ്ങള്‍ പലതും വനഭൂമിയില്‍ അനധികൃതമായി നിലകൊള്ളുമ്പോഴും ഒരു ചെറുവിരല്‍ പോലുമനക്കാതെ അവരുടെ പാദസേവകരായി പണംപ്പറ്റി
കഴിയുന്ന അധികാരികളുടെയും ഭരണവര്‍ഗ, രഷ്ട്രീയ പാര്‍ട്ടികളുടെയും ഇരട്ട മുഖമാണ് ഈ കുടംബത്തോട് കാണിക്കുന്ന അനീതി വെളിപ്പെടുത്തുന്നത്. തട്ടിയെടുക്കപ്പെട്ട ഭൂമിയോടൊപ്പം മാന്യമായ നഷ്ടപരിഹാരത്തിനുകൂടി കുടുംബത്തിന് അവകാശമുണ്ട്. നീതിക്കായുള്ള അവരുടെ പോരാട്ടം ന്യായമാണെന്നും ബുള്ളറ്റിനില്‍ പറയുന്നു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  18 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  18 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  18 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  18 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  18 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  18 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  18 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  18 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  18 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  18 days ago