മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ടത് രോഗികളെ വലച്ചു
കോഴിക്കോട്: ഓണ്‍ലൈന്‍ മരുന്നു വ്യാപാരം നിയമവിധേയമാക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ടത് രോഗികളെ വലച്ചു. പലര്‍ക്കും ഡോക്ടര്‍മാര്‍ എഴുതിയ മരുന്നുകള്‍ വാങ്ങാനോ കഴിക്കാനോ കഴിഞ്ഞില്ല. മെഡിക്കല്‍ ഷോപ്പുകളുടെ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാരുണ്യ, നീതി, മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നു. അടിയന്തരമായി ഏതെങ്കിലും മരുന്ന് ആവശ്യമായി വന്നാല്‍ ബന്ധപ്പെടാന്‍ പ്രത്യേക മൊബെല്‍ നമ്പറും ഡ്രഗ്ഡ് കണ്ട്രോള് വകുപ്പ് നല്‍കിയിരുന്നു.
എങ്കിലും ആശുപത്രികളോടു ചേര്‍ന്നുള്ള മെഡിക്കല്‍ ഷോപ്പുകള്‍ അടഞ്ഞുകിടന്നതോടെ പലര്‍ക്കും ദുരിതമായി. തുറന്ന മെഡിക്കല്‍ ഷോപ്പുകളില്‍ നല്ല തിരക്കും അനുഭവപ്പെട്ടു. മെഡിക്കല്‍ ഷോപ്പിനെ കൂടാതെ ജില്ലയിലെ ഹോട്ടലുകളും ഇന്നലെ അടച്ചിട്ടിരുന്നു. ഇതു നഗരത്തിലെത്തിയവര്‍ക്ക് പ്രയാസമായി. ജി.എസ്.ടി നിയമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."