നാട്ടുപച്ച കാര്‍ഷിക വിപണന മേള 19 മുതല്‍
ചങ്ങനാശേരി: പാറേല്‍ ചാസ് യൂനിറ്റ് ഒരുക്കുന്ന നാട്ടു പച്ച കാര്‍ഷിക വിപണന മേള 19 മുതല്‍ 21 വരെ. സെമിനാറുകള്‍, ചിത്രരചനാ മത്സരം, കവിതാ രചന, പ്രസംഗ മത്സരം, ക്വിസ് മത്സരം, കലാപരിപാടികള്‍ തുടങ്ങി പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. പച്ചക്കറി വിത്തുകള്‍, പച്ചക്കറി തൈകള്‍, ഫലവൃക്ഷ തൈകള്‍, പൂച്ചെടികള്‍, നീര, ജൈവവളം, കോഴിക്കുഞ്ഞുങ്ങള്‍, ജൈവകീടനാശിനി, കാര്‍ഷിക ഉപകരണങ്ങള്‍, കാര്‍ഷിക കര്‍മസേന, നാടന്‍ ഭക്ഷണ വിഭവങ്ങള്‍ തുടങ്ങിയ സ്റ്റാളുകള്‍ മേളയുടെ പ്രത്യേകതയായിരിക്കും.
19ന് രാവിലെ 10 ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കാര്‍ഷിക വിപണന മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സി.എഫ്. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍, മുനിസിപ്പല്‍ ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യു മണമേല്‍, ചാസ് ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കല്‍, വികാരി ഫാ. ജേക്കബ് വാരിക്കാട്ട്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജോളി ജോസഫ് തൈപ്പറമ്പില്‍, ചാസ് പ്രസിഡന്റ് ബാബു വള്ളപ്പുര, ജോസുകുട്ടി കുട്ടംപേരൂര്‍, എം.ഡി. സേവ്യര്‍ മുര്യന്കാവുങ്കല്, ആന്റണികുട്ടി കൊച്ചു കണ്ടത്തില്‍, ബേബിച്ചന് ഒരുകൊമ്പില്‍, ജോസുകുട്ടി വാഴേപറമ്പില്‍, മനു മുകുന്നംകരി, തങ്കമ്മ സേവ്യര്‍ മാറാട്ടുകുളം എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."