HOME
DETAILS

ഫയലുകള്‍ വൈകിപ്പിക്കുന്നത് വികസനത്തെ തടസപ്പെടുത്തും: മുഖ്യമന്ത്രി

  
backup
July 29 2019 | 21:07 PM

%e0%b4%ab%e0%b4%af%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d

 

തിരുവനന്തപുരം: ഒരു ഫയല്‍ മുന്നിലെത്തിയാല്‍ വച്ചുതാമസിപ്പിക്കുന്നത് വികസനപ്രകിയയെ തടസപ്പെടുത്തുമെന്നും ഒപ്പം ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആശ്വാസം ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്വമാണ് ജീവനക്കാര്‍ പിന്തുടരേണ്ടത്. ഈ കാഴ്ച്ചപ്പാടോടെ വേണം ഏതൊരു ഫയലിനെയും സമീപിക്കാനെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഫയലുകളുടെ അടിയന്തരാവസ്ഥ കണക്കിലെടുത്ത് അവ തീര്‍പ്പാക്കാനാണ് ശ്രമിക്കേണ്ടത്. നാട്ടിലെ സാധാരണക്കാരന് എന്തു നേട്ടമാണുണ്ടാവുക എന്ന് കണക്കിലെടുത്തുവേണം ഏത് നയപരമായ തീരുമാനവും കൈക്കൊള്ളാനെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കുന്നതു സംബന്ധിച്ച് ദര്‍ബാര്‍ ഹാളില്‍ നടന്ന ഡെപ്യൂട്ടി സെക്രട്ടറി തലം മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭരണയന്ത്രത്തെ അതിവേഗത്തില്‍ ചലിപ്പിക്കുന്നതില്‍ മര്‍മപ്രധാനമാണ് ഉദ്യോഗസ്ഥരുടെ പങ്കെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ഭരണസിരാകേന്ദ്രമായാണ് സെക്രട്ടേറിയറ്റ് വിശേഷിപ്പിക്കപ്പെടുന്നത്. അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടാല്‍ സംസ്ഥാനത്തെ ഭരണസംവിധാനമാകും മെച്ചപ്പെടുക. സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമായ പദ്ധതികള്‍ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും ബാധ്യതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും വലിയ ശാപമായി പൊതുവെ കണക്കാക്കുന്ന ചുവപ്പുനാടയില്‍നിന്ന് വലിയതോതില്‍ നമുക്ക് മോചനം നേടാനാവണം. ഈ കാഴ്ച്ചപ്പാടോടെ നമ്മുടെ നാടിന്റെ വികസനപ്രക്രിയയില്‍ അണിചേര്‍ന്ന് മുന്നോട്ടുപോവേണ്ട ഉത്തരവാദിത്വമാണ് മധ്യനിര ഉദ്യോഗസ്ഥര്‍ക്കുള്ളത്.
ഫയലുകളില്‍ വേഗത്തില്‍, കൃത്യമായ തീരുമാനമെടുക്കുന്ന സംസ്‌കാരത്തിലേക്ക് എത്തിച്ചേരാനാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്യക്ഷമവും പ്രാപ്തിയുള്ളതുമായ സിവില്‍ സര്‍വിസ് ഉണ്ടാവണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. പൊതുജനങ്ങളുടെ സന്ദര്‍ശനസമയത്ത് ഉദ്യോഗസ്ഥര്‍ പരമാവധി സീറ്റിലുണ്ടാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നമ്മുടെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യയില്‍തന്നെ ഇ ഫയലുകള്‍ വലിയ തോതില്‍ ഇ ഓഫിസ് വഴി കൈകാര്യം ചെയ്യുന്ന സംസ്ഥാനമാണെന്നതാണ്. ഇതിലെ അപാകതകള്‍ പരിഹരിക്കാനാവുമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കും.
മൂന്നുമാസത്തിനുള്ളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കാര്യത്തില്‍ നല്ല രീതിയില്‍ തീര്‍പ്പുണ്ടാക്കാനാകണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്‌സിറ്റ് പോള്‍ ഫലം പുറത്ത് 

National
  •  2 months ago
No Image

മാർക്ക് കൂട്ടി നൽകാൻ കൈക്കൂലി; അധ്യാപകന് തടവും പിഴയും

uae
  •  2 months ago
No Image

ഒമാൻ; മഴ മുന്നറിയിപ്പുമായി അധികൃതർ

oman
  •  2 months ago
No Image

രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് 

Kerala
  •  2 months ago