വ്യാപാരികളെ സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് ബാധ്യത: വി.കെ.സി
കോഴിക്കോട്: രാജ്യം പൊതുവില്‍ വ്യാപാര മാന്ദ്യത്തിലൂടെ കടന്നുപോകുന്ന സമയത്ത് തെറ്റായ പരിഷ്കാരങ്ങള്‍ കൊണ്ടുവന്ന് പ്രദേശത്തെ വ്യാപാരികളെ കൂടുതല്‍ പ്രയാസത്തിലേക്കു തള്ളിവിടരുതെന്ന് വി.കെ.സി മമ്മദ് കോയ എം.എല്‍.എ പറഞ്ഞു. മിഠായി തെരുവില്‍ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം എടുത്തുകളയണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യാവസായി സമിതിയുടെ നേതൃത്വത്തിലുള്ള നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മിഠായിത്തെരുവിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിന് നിരോധനമേര്‍പ്പെടുത്തിയാലും ആളുകള്‍ കാല്‍നടയായി സാധനങ്ങള്‍ വാങ്ങിക്കാനെത്തുമെന്നാണ് വ്യാപാരികളടക്കമുള്ളവര്‍ കരുതിയത്. എന്നാല്‍ പുതിയ പരിഷ്കരണം വ്യാപാരികള്‍ക്ക് വലിയ രീതിയിലുള്ള കച്ചവട നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും നിയന്ത്രണ വിധേയമായിട്ടെങ്കിലും വാഹന ഗാതാഗതം അനുവദിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇഖ്ബാല്‍, രാജേഷ് കുഞ്ഞപ്പന്, ഭക്തവല്‍സന്‍, വിജി പെണ്‍കൂട്ട്, നവീന്ദ്രന്‍, സുധീഷ് പാട്ടുകൂട്ടം, ഷൈജു, സാഹിദ്, ഗഫൂര്‍ രാജധാനി, രാജഗോപാല്‍, മേച്ചേരി ബാബുരാജ്, കബീര്‍ സലാല, പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സി.കെ വിജയന്, ജില്ലാപ്രവര്‍ത്തക സമിതി അംഗം നിസാര്‍, മിഠായിത്തെരുവ് യൂനിറ്റ് സെക്രട്ടറി അനില്‍ കുമാര്‍ എന്നിവരാണ് ഇന്നലെ മിഠായിത്തെരുവില്‍ നിരാഹാരം ആരംഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."