അഖിലേഷിന്റെ മരണം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന്
മുക്കം: അഗസ്ത്യന്‍മുഴി മുള്ളമ്പലത്തുകണ്ടി അഖിലേഷിന്റെ മരണത്തില്‍ നിരവധി ദുരൂഹതകള്‍ ഉണ്ടെന്നും രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ട് അന്വേഷണം നിലച്ചതായും എത്രയും പെട്ടെന്ന് തന്നെ പ്രതികളെ അറസ്റ്റ് ചെയ്ത് സത്യം പുറത്തുകൊണ്ടുവരണമെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം അഖിലേഷിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദിച്ചതായി പിതാവ് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത് ചെയ്ത പ്രതികളെ പൊലിസ് ഇതുവരെ പിടികൂടിയിട്ടില്ല. ചില രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകള്‍ കേസ് അട്ടിമറിക്കാനുള്ള നീക്കമായി സംശയിക്കപ്പെടുന്നുണ്ട്. അതിനാല്‍ എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്യണം.
അല്ലാത്തപക്ഷം തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുഴുവന്‍ പട്ടികജാതി സംഘടനകളെയും ഏകോപിപ്പിച്ചുകൊണ്ട് പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ശിവന്‍ പന്നിക്കോട് അധ്യക്ഷനായി. ടി.ടി കണ്ണന്‍കുട്ടി മുക്കം, ദാസന്‍ കൊടിയത്തൂര്‍, ലക്ഷ്മി ശിവദാസന്‍ സംസാരിച്ചു. ബാബു അമ്പലക്കണ്ടി സ്വാഗതവും ബാബു ചെറുവാടി നന്ദിയും പറഞ്ഞു.
സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.എം
മുക്കം: അഖിലേഷിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന കള്ളപ്രചരണം തള്ളിക്കളയണമെന്ന് സി.പി.എം നീലേശ്വരം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
സജീവ സി.പി.എം പ്രവര്‍ത്തകനായിരുന്ന അഖിലേഷിന്റെ ദുരൂഹ മരണത്തെ കൂട്ടുപിടിച്ച് പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാക്കി തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് കോണ്‍ഗ്രസിന്റെയും കെ.ഡി.എഫിന്റെയും ശ്രമം. വിഷയത്തില്‍ പൊലിസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആത്മഹത്യയില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."