ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറുടെ തസ്തിക കുറച്ചെന്ന്
സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ഗവ. ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ത്വക്രോഗ വിഭാഗത്തിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റിന്റെ രണ്ട് തസ്തികളില്‍ ഒന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
ആരോഗ്യ വകുപ്പിന്റെ ഈ നടപടി ജനങ്ങളില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതിയില്‍ ത്വക്രോഗ വിഭാഗത്തില്‍ അനുവദിച്ച തസ്തികളില്‍ ഒന്നാണ് മാറ്റിയത്.
കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ സുല്‍ത്താന്‍ ബത്തേരിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെ നിര്‍ധന രോഗികളും ചികിത്സക്ക് ആശ്രയിക്കുന്നതാണ് താലൂക്ക് ഗവ. ആശുപത്രി.
ആദിവാസികള്‍ ഉള്‍പ്പെടെ രോഗികള്‍ക്ക് വലിയ ആശ്വാസമായിരുന്നു ത്വക്രോഗ വിഭാഗം.
ജില്ലാ ആശുപത്രിയില്‍ ത്വക്രോഗ വിഭാഗത്തില്‍ ആവശ്യത്തിനു ഡോക്ടര്‍മാര്‍ ഉണ്ടായിരിക്കെ താലൂക്ക് ആശുപത്രിയിലെ തസ്തികളില്‍ ഒന്നു അവിടേക്ക് മാറ്റിയതിന് പിന്നില്‍ നിക്ഷിപ്ത താല്പര്യ സംരക്ഷണമാണെന്ന ആരോപണമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."