മൂന്നു മാസത്തിനിടെ മുക്കാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി കണക്കുകള്‍
റിയാദ്: സഊദി തൊഴില്‍ മേഖലയില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ടവരുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടെ സ്വദേശികളും വിദേശികളുമായി മുക്കാല്‍ ലക്ഷം ആളുകള്‍ക്കാണ് സ്വകാര്യ മേഖലയില്‍ നിന്നും തൊഴില്‍ നഷ്ടമായത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഗോസിയില്‍ രജിസ്‌ട്രേഷനുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും ജീവനക്കാരുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്.
ഈ വര്‍ഷത്തെ ആദ്യപാദത്തിലെ കണക്കുകള്‍ പ്രകാരം12,703 സ്വദേശികള്‍ക്കും 72,854 വിദേശികള്‍ക്കുമാണ് സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. ഇക്കാലയാളിവില്‍ ദിവസേന സഊദികളും വിദേശികളും അടക്കം ശരാശരി ആയിരത്തോളം പേര്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.
സഊദി തൊഴില്‍ മേഖലയില്‍ അടുത്തിടെ കൊണ്ട് വന്ന നിയമങ്ങളും കടുത്ത രീതിയിലുള്ള ഉപാധികളുമാണ് തൊഴില്‍ മേഖലയില്‍ നിന്നും ആളുകള്‍ക്ക് വന്‍ തോതില്‍ തൊഴില്‍ നഷ്ടമാകാന്‍ കാരണമെന്നാണ് കരുതുന്നത്. അതെ സമയം, മൂന്നു മാസത്തിനിടെ 4,58,218 സ്വകാര്യ സ്ഥാപനങ്ങള്‍ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതു 4,56,873 എണ്ണമായിരുന്നു .
ഗോസി വരിക്കാരായ സഊദി വനിതാ ജീവനക്കാരുടെ എണ്ണത്തിലും നേരിയ കുറവുണ്ടായി. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 5,02,283 സഊദി വനിതകളെയാണ് ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്വദേശികളും വിദേശികളും അടക്കം 10.306 ദശലക്ഷം തൊഴിലാളികളാണ് ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷാവസാനം ഇത് 10.391 ദശലക്ഷം ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."