ഡല്‍ഹി നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; കപില്‍ മിശ്രയെ ബലമായി പുറത്താക്കി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനുമെതിരെ നിരന്തരം കടുത്ത അഴിമതി ആരോപണങ്ങളുന്നയിക്കുന്ന മുന്‍മന്ത്രി കപില്‍ മിശ്രയ്ക്ക് ഡല്‍ഹി നിയമസഭയില്‍ മര്‍ദ്ദനം.
ജിഎസ്ടി ബില്ല് പാസ്സാക്കാനായി ചേര്‍ന്ന ഡല്‍ഹി പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
മന്ത്രി സഭയില്‍ നിന്നും പുറത്താക്കിയ കപില്‍ മിശ്രയും എ.എ.പി എം.എല്‍.എമാരും തമ്മില്‍ ഉന്തുതള്ളുമുണ്ടായി. സഭക്കകത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കണമെന്ന കപില്‍ മിശ്രയുടെ ആവശ്യം സ്പീക്കര്‍ നിരസിച്ചിരുന്നു.
ഇതോടെ ബഹളം വെച്ച കപില്‍ മിശ്രയോട് സഭ വിട്ടുപോകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. പിന്നീട് എ.എ.പി എം.എല്‍.എമാര്‍ ബലമായി മിശ്രയെ പുറത്താക്കുകയായിരുന്നു.
#WATCH Kapil Mishra marshalled out of Delhi Assembly after a scuffle broke between him and other Aam Aadmi Party MLAs pic.twitter.com/fCprHosxhr
— ANI (@ANI_news) May 31, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."