സോമന്‍ കടലൂരിനെ തിരിച്ചെടുക്കണമെന്ന്
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഫോക്‌ലോര്‍ വിഭാഗത്തില്‍ നിന്ന് പിരിച്ചുവിട്ട ഡോ. സോമന്‍ കടലൂരിനെ തിരിച്ചെടുക്കാനുള്ള ഉത്തരവാദിത്തം സര്‍വകലാശാലക്കുണ്ടെന്നും അദ്ദേഹത്തിന് പുനര്‍ നിയമനം നല്‍കണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സോ. സോമന്‍ സര്‍വകലാശാല നല്‍കിയ നിയമന ഉത്തരവനുസരിച്ചാണ് സ്‌കൂളിലെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചത്. സര്‍വകലാശാലയടെ സാങ്കേതിക പിഴവിന്റെ പേരില്‍ കവിയും ചിത്രകാരനുമായ ഡോ. സോമനെ ക്രൂശിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
സക്കറിയ, യു.എ ഖാദര്‍, സാറാ ജോസഫ്, എന്‍. പ്രഭാകരന്‍, ടി.പി രാജീവന്‍, കല്‍പ്പറ്റ നാരായണന്‍, കെ.പി രാമനുണ്ണി, പി.കെ പാറക്കടവ്, എന്‍. ശശിധരന്‍, എം.എ റഹ്മാന്‍, വി.ആര്‍ സുധീഷ്, കെ.പി ശശി, സിവിക് ചന്ദ്രന്‍, എന്‍.പി ഹാഫിസ് മുഹമ്മദ്, ഇ.പി രാജഗോപാലന്‍, പി.എന്‍ ഗോപീകൃഷ്ണന്‍, വി.എസ് അനില്‍കുമാര്‍, എസ്. സിതാര, പ്രദീപന്‍ പാമ്പിരിക്കുന്ന്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, എ.കെ അബ്ദുല്‍ ഹക്കീം എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."