കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ് രാജിവച്ചു
ന്യൂഡല്‍ഹി: ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടിനേതൃത്വത്തിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് അദ്ദേഹം രാജിവച്ചത്. ഇന്ന് ബി.ജെ.പിയില്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭാംഗത്വം രാജി വച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചത്. ഇപ്പോഴും ഭൂതകാലത്തിലാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. ഭാവിയെക്കുറിച്ച് ഒന്നുമറിയില്ല. ഇന്ന് രാജ്യം മോദിക്കൊപ്പമാണ്. രാജ്യം മോദിക്കൊപ്പമായതിനാല് താനും അദ്ദേഹത്തിനൊപ്പമാണെന്നും ഇന്ന് ബി.ജെ.പിയില്‍ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ നിന്നുമാത്രമല്ല രാജ്യസഭയില്‍ നിന്നും താന്‍ രാജിവച്ചതായും സഞ്ജയ് സിങ് അറിയിച്ചു. അസമില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ രാജി ഇന്നലെ രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡുവിന് കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."