തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് 10 ലക്ഷം വരെ പിഴ
ന്യൂഡല്‍ഹി: 1986ലെ ഉപഭോക്്തൃ സംരക്ഷണ നിയമത്തിന് പകരമായി കൊണ്ടുവന്ന ഉപഭോക്്തൃ സംരക്ഷണ ബില്‍ ലോക്‌സഭ ഏകകണ്ഠമായി പാസാക്കി. ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ദേശീയതലത്തില്‍ പ്രത്യേക അതോറിറ്റി രൂപീകരിക്കുക, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് ബില്‍. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് 10 ലക്ഷം വരെ പിഴയീടാക്കാം.
ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികള്‍ക്കും ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടാകും. ലോക്‌സഭയില്‍ ഭക്ഷ്യ പൊതു വിതരണ മന്ത്രി രാം വിലാസ് പാസ്വാനാണ് ബില്‍ അവതരിപ്പിച്ചത്. 109 പുതിയ വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ഓണ്‍ലൈന്‍ വിപണി, ഡയറക്ട് മാര്‍ക്കറ്റിങ് തുടങ്ങിയവയെയും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ദേശീയ തലത്തില്‍ രൂപീകരിക്കുന്ന സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയായിരിക്കും ഇപഭോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുക. സമിതിക്ക് ഡയറക്ടര്‍ ജനറല്‍ അധ്യക്ഷനായ അന്വേഷണ വിഭാഗമുണ്ടാകും. അവര്‍ക്ക് ഉല്‍പന്നങ്ങള്‍ പരിശോധന നടത്താനും പിടിച്ചെടുക്കാനും അധികാരമുണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."