HOME
DETAILS
MAL
അനധികൃത മണലെടുപ്പ്: തോണി പിടിച്ചെടുത്ത് നശിപ്പിച്ചു
backup
May 31 2017 | 18:05 PM
കൊളത്തൂര്‍: കുന്തിപ്പുഴ മൂര്‍ക്കനാട് പള്ളിക്കടവില്‍ നിന്നും അനധികൃതമായി മണലെടുപ്പിനു വേണ്ടി ഉപയോഗിച്ചിരുന്ന തോണി പിടിച്ചെടുത്ത് നശിപ്പിച്ചു. പുഴയിലേക്ക് വാഹനങ്ങള്‍ ഇറക്കി മണല്‍ ഖനനം നടത്തുന്നുണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊളത്തൂര്‍ പൊലിസ് നടത്തിയ പരിശോധനയില്‍ കുന്തിപ്പുഴയിലെ വെള്ളത്തില്‍ ഒളിപ്പിച്ച നിലയില്‍ തോണി കണ്ടെത്തി. ഇതോടെ ഉദ്യോഗസ്ഥന് വെള്ളത്തില്‍ ഇറങ്ങിയ ശേഷം തോണി പൊക്കിയെടുക്കുകയായിരുന്നു.
പിടിച്ചെടുത്ത തോണി റവന്യൂ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം ജെ.സി.ബി ഉപയോഗിച്ച് നശിപ്പിച്ചു.
കൊളത്തൂര്‍ എസ്.ഐ കെ.പി സുരേഷ് ബാബു, ഹോം ഗാര്‍ഡ് സുനില്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."