HOME
DETAILS
MAL
സ്കൂളിലെ ഷീറ്റും ഓടും വില്‍പ്പന: അന്വേഷിച്ച് നടപടിയെടുക്കുമെന്ന് എ.ഇ.ഒ
backup
May 31 2017 | 18:05 PM
അരീക്കോട്: മുണ്ടമ്പ്ര ഗവ. മാപ്പിള യു.പി സ്കൂളിലെ ഓടും ഷീറ്റുകളും വില്പന നടത്തിയ സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അരീക്കോട് ഉപജില്ലാ വിദ്യഭ്യാസ ഓഫിസര്‍ ഇസ്മാഈല്‍ ഷെരീഫ് പറഞ്ഞു. പത്രവാര്‍ത്തയില്‍ നിന്നാണ് സംഭവം അറിയുന്നത്. ഉടന്‍ തന്നെ സ്കൂളിലെ പ്രധാനാധ്യാപകനെ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്തുക്കളുടെ അധീനതയിലാണ് പ്രൈമറി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്തെങ്കിലും വില്പന നടത്തണമെന്നുണ്ടെങ്കില്‍ ലേലം ചെയ്ത് ചലാന്‍ സര്‍ക്കാറിലേക്ക് അടക്കുകയാണ് ചെയ്യേണ്ടത്.
വിഷയവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉപജില്ലാ വിദ്യഭ്യാസ ഓഫീസറുടെ അനുമതിയോട് കൂടിയാണ് വില്പന നടന്നതെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."