HOME
DETAILS

ഖുര്‍ആന്‍ പാരായണത്തിന്റെ പുണ്യം

  
backup
May 31 2017 | 18:05 PM

%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b4%be%e0%b4%af%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1

അല്ലാഹു പറയുന്നു, നിശ്ചയമായും അല്ലാഹുവിന്റെ വേദം ഓതുകയും നിസ്‌കാരം മുറപോലെ അനുഷ്ഠിക്കുകയും അവര്‍ക്കു നാം നല്‍കിയതില്‍നിന്നു രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ ഒട്ടും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാണ് ആഗ്രഹിച്ചുകൊണ്ടിക്കുന്നത്. അവരുടെ പ്രതിഫലവും അവന്റെ ഔദാര്യത്തില്‍നിന്നുള്ള വര്‍ധനവും അവര്‍ക്കു പൂര്‍ണമായും നല്‍കുന്നതാണ്. നിശ്ചയം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു. (സൂറഃ ഫാത്വിര്‍).

തിരുനബി (സ) അരുളി: 'നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. കാരണമത് അന്ത്യനാളില്‍ ശിപാര്‍ശകനായി വരുന്നതാണ് ' (മുസ്‌ലിം). മറ്റൊരു ഹദീസില്‍ കാണാം 'നിങ്ങളില്‍ ഏറ്റവും ഉന്നതന്‍ ഖുര്‍ആന്‍ പഠിച്ചവനും അതിനെ പഠിപ്പിക്കുന്നവനുമാണ് '. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന മുഅ്മിന്‍, പാരായണം ചെയ്യാത്ത മുഅ്മിന്‍ എന്നിവരുടെ ഉപമകള്‍ യഥാക്രമം നല്ല വാസനയുള്ള മധുരനാരങ്ങപോലെയും ഈത്തപ്പഴം പോലെയുമാണ്. ഖുര്‍ആന്‍ ഓതുന്ന കപടവിശ്വാസിയുടെയുടെ ഉദാഹരണം റൈഹാന്‍ പുഷ്പം പോലെയാണ്, അതിനു വാസനയുണ്ട്, എന്നാല്‍, രുചി കയ്പായിരിക്കും. ഓതാത്ത കപടവിശ്വാസിയാസട്ടെ, ആട്ടങ്ങപോലെയാണ്. അതിനു മണമില്ല, രുചി അതീവ കൈപ്പുമാണ്. ഖുര്‍ആന്‍ പാരായണത്തെക്കുറിച്ചു തിരുനബി (സ) യുടെ ഉദാഹരണമാണിത്.
അല്ലാഹു പറയുന്നു.'നീ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്റെയും പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെയും ഇടയില്‍ ദൃശ്യമല്ലാത്ത ഒരു മറ നാം സൃഷ്ടിക്കുന്നതാണ് ' (ഖുര്‍ആന്‍). അസ്മാഅ് ബിന്‍ത് അബൂബക്കര്‍ (റ) പറയുന്നു, സൂറതുല്‍ മസദ് ഇറങ്ങിയപ്പോള്‍ അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ കോപാകുലയായി. രോഷാഗ്‌നിയില്‍ ജ്വലിക്കുന്ന അവള്‍ പ്രതികാരബുദ്ധിയോടെ റസൂല്‍ (സ) യുടെ സദസിലേക്ക് പുറപ്പെട്ടു. അബൂബക്കര്‍(റ) അടക്കം നിരവധി പ്രമുഖര്‍ അവിടെയുണ്ടായിരുന്നു. ഉമ്മുജമീലിന്റെ വരവ് സുഖകരമല്ലെന്നു തിരിച്ചറിഞ്ഞ്, 'നബിയേ അവളുടെ വരവ് പ്രതികാരവാജ്ഞയോടെയാണല്ലോ, താങ്കളെ കാണുമല്ലോ' എന്ന് സിദ്ദീഖ് (റ) പറഞ്ഞപ്പോള്‍ നബി (സ്വ) മറുപടി നല്‍കി, 'അവള്‍ക്ക് എന്നെ കാണാന്‍ കഴിയുകയില്ല'. ഉടന്‍ തന്നെ നബി (സ) ഖുര്‍ആന്‍ പാരായണം ആരംഭിച്ചു. ഖുര്‍ആനിന്റെ പ്രഖ്യാപനം സാക്ഷാല്‍ക്കരിച്ചു. അവര്‍ റസൂല്‍ (സ) യെ കാണാതെ തിരിച്ചുപോയി. ഈ സംഭവം തഫ്‌സീര്‍ ഖുര്‍തുബിയില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഭൂമിയില്‍ വെളിച്ചവും പരലോകത്ത് സൂക്ഷിപ്പുസ്വത്തുമായാണ് തിരുനബി(സ) ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ കുറിച്ചു ഉദ്‌ബോധിപ്പിച്ചത്.
പരിശുദ്ധ ഖുര്‍ആനിന്റെ അവതരണംകൊണ്ട് അനുഗൃഹീതമായ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ പാരായണത്തിനു പ്രത്യേകം ശ്രേഷ്ഠതയുണ്ട്. ഈ വിശുദ്ധ ദിനങ്ങളെ അപ്രകാരം ഉപയോഗപ്പെടുത്തണം. റമദാന്‍ ദിനങ്ങളില്‍ അതിനുള്ള പ്രയത്‌നങ്ങളാകട്ടെ നമ്മില്‍നിന്ന് ഉണ്ടാകേണ്ടത്.
(സമസ്ത കേന്ദ്ര മുശാവറ അംഗമാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago