HOME
DETAILS

ആത്മ സംസ്‌കരണത്തിന്റെ പുണ്യമാസം

  
backup
May 31 2017 | 20:05 PM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%81

'സത്യവിശ്വാസികളേ, നിങ്ങളുടെ മുന്‍ഗാമികള്‍ക്കു  നിര്‍ബന്ധമാക്കപ്പെട്ടിരുന്നതുപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുകയാണ്. നിങ്ങള്‍ തഖ്‌വയുള്ളവരാകുന്നതിന് '(സൂറ. ബഖറ). ഇസ്‌ലാം നിഷ്‌കര്‍ഷിച്ച മുഴുവന്‍ ആരാധനാ കര്‍മങ്ങളുടെയും ആത്യന്തിക ലക്ഷ്യം മനുഷ്യഹൃദയങ്ങളെ തഖ്‌വയുടെ നിറകുടങ്ങളാക്കുക എന്നുള്ളതാണ്. തഖ്‌വ എന്നാല്‍ കേവല ബാഹ്യ പ്രകടനങ്ങളല്ല. ഹൃദയങ്ങളില്‍ അടിഞ്ഞുകൂടിയ അതിമാരകമായ രോഗങ്ങള്‍ക്കു പരിഹാരം തഖ്‌വ  മാത്രമാണ്. രഹസ്യമായും പരസ്യമായും ഒറ്റയ്ക്കും കൂട്ടായും പകലും രാത്രിയും ഇരുളിലും വെളിച്ചത്തിലും സത്യവിശ്വാസി തഖ്‌വയുടെ അതിര്‍വരമ്പുകളെ കാത്തുസൂക്ഷിക്കണം.
എല്ലാ ആരാധനാ കര്‍മങ്ങളുടെയും പുണ്യങ്ങളുടെയും അടിസ്ഥാനം തഖ്‌വയാണ്. പ്രവാചകന്‍ (സ) തങ്ങളുടെ മുഴുവന്‍ പ്രസംഗങ്ങളിലും വിശ്വാസിസമൂഹത്തോട് തഖ്‌വ മുറുകെപ്പിടിക്കാന്‍ ഉപദേശിക്കുമായിരുന്നു.
തഖ്‌വയുള്ള ഒരു വിശ്വാസി അല്ലാഹുവിന്റെ മുന്നില്‍ തഖ്‌വയില്ലാത്ത കോടിക്കണക്കിന് ആളുകളെക്കാളും വിലപ്പെട്ടവനാണ്. തഖ്‌വയില്ലാത്തവരുടെ സല്‍ക്കര്‍മങ്ങള്‍ സ്വീകാര്യയോഗ്യമല്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരുമാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെ തഖ്‌വയുടെ ഏറ്റവും സമുന്നതമായ പ്രകാശത്തെ സ്വാംശീകരിക്കാനാണ് വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്.
യസീദിന്റെ ഭരണകാലത്ത് ഇറാനിലെ പ്രവിശ്യയായ സിജിസ്ഥാനിലേക്ക് നികുതി പിരിക്കുന്നതിന് മുസ്‌ലിം ഉദ്യോഗസ്ഥര്‍ കടന്നുചെന്നപ്പോഴുണ്ടായ ഒരു സംഭവം ശ്രദ്ധിക്കുക. ക്രിസ്തീയ ഭൂരിപക്ഷ പ്രദേശമായ സിജിസ്ഥാനിലെത്തിയ മുസ്‌ലിം ഉദ്യോഗസ്ഥരോട് അന്നത്തെ സിജിസ്ഥാന്റെ ഭരണാധികാരിയായിരുന്ന റത്ബീല്‍ ചോദിച്ചു. കുറേ കൊല്ലങ്ങള്‍ക്കു മുമ്പ് കീറി തയ്ച്ച വസ്ത്രവും ഉണങ്ങിയ ഈന്തപ്പനയുടെ തോലിനാല്‍ നിര്‍മിച്ച ചെരുപ്പും ധരിച്ച് ചില ആളുകളായിരുന്നല്ലോ ഇവിടെ ഇബ്‌നു സിയാദിന് വേണ്ടി നികുതി പിരിക്കാന്‍ വരുമായിരുന്നത്. നിങ്ങള്‍ വല്ലാതെ തടിച്ചുകൊഴുത്തിരിക്കുന്നു. മിനുസമുള്ള ശരീരവും പ്രൗഢിയുള്ള വസ്ത്രവും നിങ്ങള്‍ക്കു സ്വന്തമായിരിക്കുന്നു. പഴയ ആളുകള്‍ എവിടെ..? തെല്ല് അഭിമാനത്തോടെ  അവര്‍  മറുപടി പറഞ്ഞു. അവര്‍ പഴയ മുസ്‌ലിംകളാണ്. അന്ന് ഞങ്ങള്‍ പരമദരിദ്രരായിരുന്നു. ഇന്ന് ആ അവസ്ഥയൊക്കെ മാറി. ഇന്നു ഞങ്ങള്‍ സമ്പന്നരാണ്. നിരവധി രാജ്യങ്ങള്‍ ഞങ്ങള്‍ കീഴടക്കിയിരിക്കുന്നു. പ്രതാപത്തോടെ ജീവിക്കാനാവശ്യമായതെല്ലാം ഞങ്ങള്‍ക്ക് സ്വന്തമായുണ്ട്. ഇതു കേട്ട റത്ബീല്‍ പറഞ്ഞു. ആ പഴയ മുസ്‌ലിംകള്‍ക്ക് നികുതി കൊടുത്ത് ജീവിച്ചിരുന്ന കാലത്ത് ഞങ്ങള്‍ മഴയ്ക്കുവേണ്ടി പ്രാര്‍ഥിച്ചാല്‍ ഉത്തരം കിട്ടുമായിരുന്നു. അന്ന് ഞങ്ങളുടെ നാട് ഐശ്വര്യ സമൃദ്ധമായിരുന്നു. എന്നാല്‍ നിങ്ങള്‍ വന്ന് നികുതി വാങ്ങാന്‍ തുടങ്ങിയശേഷം അത്തരം അനുഭവങ്ങളൊക്കെയും ഞങ്ങള്‍ക്ക് അന്യമായിരിക്കുകയാണ്..!
തഖ്‌വയുള്ള വിശ്വാസികള്‍ ലോകത്ത് എല്ലാ വിഭാഗം മനുഷ്യരുടെയും ഇതര സൃഷ്ടിജാലങ്ങളുടെയും എല്ലാവിധ നിലനില്‍പ്പിനും സന്തോഷത്തിനും സമാധാനത്തിനും അനിവാര്യമാണ്. റമദാനിലൂടെ ശാരീരിക ഇച്ഛകളെ പിടിച്ചുകെട്ടി തഖ്‌വയും തേജസുകൊണ്ട് ആത്മാവിനെ പ്രകാശ പൂരിതമാക്കുന്നതിനുള്ള വ്യഗ്രതയാണ് വിശ്വാസി പ്രകടിപ്പിക്കേണ്ടത്. നാഥന്‍ തുണയ്ക്കട്ടെ.
(ലേഖകന്‍ ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം  ജനറല്‍
സെക്രട്ടറിയാണ് )



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  7 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago