ഭക്ഷ്യവിഷബാധ: 26 പേരെ ഡിസ്ചാര്‍ജ് ചെയ്തു
തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മൈലം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലെ 26 വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തു.
ആസിഫ് (13) മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 22ാം വാര്‍ഡില്‍ ചികിത്സയിലുള്ള ആസിഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഇന്ന് വിട്ടയയ്ക്കാന് കഴിയുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് 27 വിദ്യാര്‍ഥികളെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ 26 പേര് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ എസ്.എ.ടി.ആശുപത്രിലുമാണ് ചികിത്സയിലുണ്ടായിരുന്നത്.ഏതുതരത്തിലുള്ള അണുബാധയാണ് ഇവര്‍ക്ക് ബാധിച്ചതെന്നറിയാന്‍ സാമ്പിളുകള്‍ സ്റ്റൂള് കള്‍ച്ചറിനും സ്റ്റൂള് റൊട്ടീനുമായി മൈക്രോ ബയോളജി ലാബില്‍ അയച്ചിരിക്കുകയാണ്. ഇതിന്റെ റിസള്‍ട്ട് ലഭിക്കാന്‍ രണ്ടു ദിവസമെടുക്കും. വയറിളക്കവും ഛര്‍ദ്ദിലും വയറു വേദനയുമായാണ് ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലെത്തിയത്. ഹോസ്റ്റലില്‍ നിന്നും കഴിച്ച മീന്‍കറി, ബീഫ് തുടങ്ങിയ ഭക്ഷണങ്ങളാണ് പ്രശ്നമുണ്ടാക്കിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."