കൊല്ലപ്പെട്ടവരുടെ പേരില്‍ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ പ്രതികരിച്ചില്ലെന്ന പോസ്റ്റിട്ടു: വടികൊടുത്ത് അടിവാങ്ങി ഡി.വൈ.എഫ്.ഐ നേതാവ്
കോഴിക്കോട്: ചാവക്കാടും കണ്ണൂരും കൊല്ലപ്പെട്ടവരുടെ പേരില്‍
കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ പ്രതികരിച്ചില്ലെന്ന് പോസ്റ്റിട്ട ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലാത്ത കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പ്രതികരിച്ചതിനുതാഴെയാണ് പ്രഹസനങ്ങള്‍ നിറയുന്നത്. എസ്.ഡി.പി.ഐ നാലക്ഷരമുള്ള ആസിഡാണെന്നു പ്രതികരണം നടത്തിയ മുഹമ്മദ് റിയാസ് ശരിക്കും വടികൊടുത്ത് അടിവാങ്ങി.
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നട്ടെല്ല് അവിടെ ഇരിക്കട്ടെ. ഭരണം എന്ന മൂന്നക്ഷരം ഉണ്ടല്ലോ അത് ആരുടെ കൈയ്യിലാണ്? അത് വെച്ച് ഈ ആസിഡിനെ നിര്‍വീര്യമാക്കാന്‍ പറ്റുമോ? ഒരേ ദിവസം രണ്ട് കൊലപാതകം. ഇത് നിയമവാഴ്ചയുടെ പരാജയമല്ലേ...ആരാണിതിനുത്തരവാദിയെന്നും ആരാണ് സമാധാനം പറയേണ്ടതെന്നും ചിലര്‍ തിരിച്ചു ചോദിക്കുന്നുണ്ട്.
കുറ്റാന്വേഷണം സ്വന്തം പാര്‍ട്ടിക്കാരുടെ ഇന്നോവയുടെ അടുത്തെത്തുമ്പോള്‍ ഫുള്‍സ്റ്റോപ്പ് ഇടുന്ന ആ പരിപാടി ആദ്യം നിര്‍ത്തണം. എന്നാലേ ഈ നാട് നന്നാവൂ എന്നും ചിലര്‍ മറുപടി നല്‍കുന്നു.
അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ എസ്.ഡി.പി.ഐ എന്നു പറയാത്ത സി.പി.എമ്മിലെ ചില നേതാക്കള്‍ക്ക് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപിണ്ടി ആയിരുന്നോ ഉണ്ടായിരുന്നതെന്നും ചോദിക്കുന്നവരുണ്ട്.
സുഡാപ്പികളെയും എന്‍.ഡി.എഫിനെനെയും ജമാഅത്തെ ഇസ്‌ലാമിയേയും വളര്‍ത്തിയതും വലുതാക്കിയതും നിങ്ങള്‍ തന്നെയാണെന്നും നാല് വോട്ടിന് വേണ്ടി ഇപ്പോഴും താങ്ങികൊണ്ട് നടക്കുന്നതും നിങ്ങളല്ലേ, അതുകൊണ്ടു അനുഭവിച്ചോളൂ എന്നാണ് മറ്റൊരാളിന്റെ മറുപടി.
അഭിമന്യുവിനെ കൊന്നവരെ പിടിച്ചു ശിക്ഷ നല്‍കിയിരുന്നെങ്കില്‍ ഒരിക്കലും ഒരാള്‍ക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാവില്ലായിരുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി കൊലപാതകങ്ങളുടെ തലസ്ഥാനമാക്കി കേരളത്തെ മാറ്റി എന്നതാണ് ഇ സര്‍ക്കാരിന്റെ 'നേട്ടം,എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനും ചിലര്‍ മറന്നിട്ടില്ല.
വല്ല സഖാക്കന്‍മാരുടെ അയല്‍വക്കക്കാരുടെ കൈകൊണ്ട് ചവുകയായിരുന്നെങ്കില്‍ നാലുദിവസം അന്തിചര്‍ച്ചയും നേതാക്കന്‍മാരുടെ കരച്ചിലും ഒക്കെ കാണാമായിരുന്നു. ഇതിപ്പോ പട്ടിചത്തപോലെയായല്ലോ, ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് അരിശം മൂത്ത ചില സൈബര്‍ സഖാക്കളുടെ ഇതനോടുള്ള പ്രതികരിച്ചത്.
അടുത്ത് ഒരു പൊതുതിരഞ്ഞെടുപ്പ് ഇല്ലാത്തതു കൊണ്ടും, വെട്ടിയത് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് ആയത് കൊണ്ടും, മുല്ലപ്പള്ളിയുടെ പൊട്ടിക്കരച്ചില്‍ ഇന്ന് ഉണ്ടായിരിക്കുന്നതല്ല... മനുഷ്യജീവനെ കുറിച്ച് പ്രബന്ധം അവതരിപ്പിക്കാന്‍ ഒരു ചാനലും സമയം കണ്ടെത്തില്ല. ആ കുടുംബങ്ങളുടെ കണ്ണീര്‍ വിറ്റ് കാശാക്കാന്‍ ഒരു ക്യാമറയും അങ്ങോട്ട് തിരിക്കില്ലെന്നും ഹൈബി ഈഡന്‍ ഇവര്‍ക്ക് വീട് വെച്ച് നല്‍കില്ലെന്ന തരത്തിലുള്ള കുറ്റപ്പെടുത്തലുകളുമുണ്ട്.
ഫേസ് ബുക്ക് കുറിപ്പ്
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ എസ്.ഡി.പി.ഐ ആക്രമത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
എസ്.ഡി.പി.ഐ എന്ന നാലക്ഷരമുള്ള ആസിഡിനെക്കുറിച്ച്,
ഈ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നേതൃത്വം പ്രതികരിക്കാത്തതിനെതിരേ,
നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലാത്ത കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."