ക്ഷീരകര്‍ഷകരും ഡിജിറ്റലാകുന്നു; അപേക്ഷകളെല്ലാം ഇനി ഓണ്‍ലൈനില്‍
കഞ്ചിക്കോട്: ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് പൂര്‍ണമായും ഡിജിറ്റലാകുന്നു. ഒരു തുണ്ട് കടലാസുപോലും പാഴാക്കാതെ അപേക്ഷ സമര്‍പണം മുതല്‍ ധനസഹായ വിതരണം വരെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ആശയവുമായാണ് ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് സമ്പൂര്‍ണ ഡിജിറ്റലാകുന്നത്.
ക്ഷീരകര്‍ഷകരുടെ അംഗത്വ അപേക്ഷ മുതല്‍ വിവിധ ധനസഹായങ്ങളുടെ അപേക്ഷ, പെന്‍ഷന്‍ അപേക്ഷ ഉള്‍പ്പെടെ ഇനി ഓണ്‍ ലൈന്‍ മുഖേനയാണ് നല്‍കേണ്ടത്.
2014 മുതല്‍ ആരംഭിച്ച സോഫ്റ്റ് വെയര്‍ രൂപീകരണമാണ് മൂന്നു ഘട്ടങ്ങളിലായി 2017 ഏപ്രിലോടെ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായത്. ഇതോടെ സംസ്ഥാനത്തെ ആദ്യ കടലാസ്‌രഹിത ക്ഷേമനിധി ബോര്‍ഡായി ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് മാറിയിരിക്കുകയാണ്.
സര്‍ക്കാര്‍ ഓഫിസുകള്‍ കയറാതെ ക്ഷീരകര്‍ഷകര്‍ക്ക് വിവിധ അപേക്ഷകള്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചോ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചോ ഏതു സമയവും ഇനി നല്‍കാന്‍ കഴിയും. കൂടാതെ സമര്‍പ്പിച്ച അപേക്ഷയുടെ പുരോഗതിയും ക്ഷീരകര്‍ഷകര്‍ക്ക് അറിയാന്‍ സാധിക്കും.
ക്ഷീരകര്‍ഷകര്‍ക്കുണ്ടാകുന്ന പരാതികള്‍ നേരിട്ട് ക്ഷേമനിധി ബോര്‍ഡില്‍ അറിയിക്കാനും ക്ഷേമനിധി ഓഫിസുകളുടെ വിവരങ്ങള്‍ ഓരോ മാസവും നല്‍കുന്ന പെന്‍ഷന്റെ വിവരങ്ങള്‍, ക്ഷേമനിധി അംഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളുടെ വിലാസവും ക്ഷേമനിധി ബോര്‍ഡിന്റെ ക്ഷീരജാലകമെന്ന സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ആധാര്‍ അടിസ്ഥാനമാക്കി ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തി ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്ന 72,000 ത്തോളം പേര്‍ എല്ലാ വര്‍ഷവും നല്‍കേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി വിരലടയാളം പതിപ്പിച്ചു നല്‍കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്.
ക്ഷീര സംഘങ്ങള്‍ അടക്കേണ്ട അംശാദായവും ക്ഷേമനിധി വിഹിതവും ഓണ്‍ലൈനായാണ് നല്‍കേണ്ടത്.
സംസ്ഥാനത്തെ 3500ല്‍പരം അംഗങ്ങളുടെ പാല്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ംംം.സറളംള.ീൃഴ. എന്ന സൈറ്റ ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."