HOME
DETAILS
MAL
ടൊറന്റോ മാസ്റ്റേഴ്‌സ്: ദ്യോക്കോവിച്- നിഷികോരി ഫൈനല്‍
backup
July 31 2016 | 22:07 PM
ടൊറന്റോ: ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച് ടൊറന്റോ മാസ്റ്റേഴ്‌സിന്റെ ഫൈനലില്‍ കടന്നു. ഗെയ്ല്‍ മോണ്‍ഫില്‍സിനെ അനായാസം പരാജയപ്പെടുത്തിയാണ് ദ്യോക്കോ ഫൈനലിലെത്തിയത്. സ്‌കോര്‍ 6-3, 6-2. ദ്യോക്കോവിചിനെതിരേ ഏറെ പ്രതീക്ഷയുമായെത്തിയ മോണ്‍ഫില്‍സിന് പൊരുതി നോക്കാന്‍ സാധിച്ചില്ല.
ഫൈനലില്‍ കീ നിഷികോരിയാണ് ദ്യോക്കോവിചിന് എതിരാളി. സെമിയില്‍ വാവ്‌റിങ്കയെ പരാജയപ്പെടുത്തിയാണ് നിഷികോരി ഫൈനലിലെത്തിയത്. 7-6, 6-1. കടുത്ത പോരാട്ടത്തില്‍ ആദ്യ സെറ്റ് സ്വന്തമാക്കിയ നിഷികോരി രണ്ടാം സെറ്റില്‍ വാവ്‌റിങ്കയെ അനായാസം മറികടന്നാണ് മത്സരം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."