റിയോയില്‍ ഇന്ത്യക്ക് പ്രതിബന്ധങ്ങളേറെ
റിയോ ഡി ജനീറോ: ഒളിംപിക്‌സിനായി റിയോയിലെത്തിയ ഇന്ത്യന്‍ സംഘത്തെ കാത്തിരിക്കുന്നത് നിരവധി പ്രതിബന്ധങ്ങള്‍. ഒളിംപിക് വില്ലേജിന്‍രെ കാര്യത്തില്‍ ഇന്ത്യന്‍ സംഘം തൃപ്തി അറിയിച്ചിട്ടുണ്ടെങ്കിലും ഗതാഗതം, ഭാഷാപരമായ പ്രശ്‌നങ്ങള്‍, എന്നിവയെ ഇന്ത്യന്‍ സംഘത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇവ ഇന്ത്യന്‍ താരങ്ങളെ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ടീമിന്റെ ചീഫ് ദെ മിഷ്യന്റെ മേല്‍നോട്ടമുള്ള രാകേഷ് ഗുപ്ത വ്യക്തമാക്കി.
ഇന്ത്യന്‍ താരങ്ങള്‍ക്ക് റിയോയില്‍ സഞ്ചരിക്കുന്നതിന് വലിയ പ്രയാസങ്ങളാണ് നേരിടേണ്ടി വരുന്നത്. പ്രധാനമായും ഭാഷാ സംബന്ധമായ പ്രശ്‌നങ്ങളാണ്. വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഇംഗ്ലീഷ് അറിയില്ല.
അതിനാല്‍ കൃത്യസ്ഥലത്ത് എത്തുന്നതില്‍ ടീമുകള്‍ക്ക് പ്രയാസമനുഭവപ്പെടുന്നുണ്ട്. വളണ്ടിയര്‍മാര്‍ പലരും തിരിക്കിലാണ്. അവധി ദിനങ്ങള്‍ ആഗസ്റ്റ് ഒന്നു മുതലാണ് ആരംഭിക്കുക. അതുവരെ വളണ്ടിയര്‍മാരെലഭിക്കുക എന്നത് ദുഷ്‌കരമാണ്.
ഇനി വളണ്ടിയര്‍മാരെ ലഭിച്ചാലും പലര്‍ക്കും ഇംഗ്ലീഷ് അറിയാത്തതിനാല്‍ ഇവരെ മാറ്റണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് നിരവധി പ്രശ്‌നങ്ങളുണ്ട്. ഇന്ത്യന്‍ രീതിയിലുള്ള ഭക്ഷണം വില്ലേജില്‍ ലഭിക്കുന്നുണ്ടെങ്കിലും ഓരോ താരവും പ്രത്യേകമായുള്ള ഭക്ഷണ രീതികളാണ് പിന്തുടരുന്നത്. ഇതിനനുസരിച്ചുള്ള ഭക്ഷണം വില്ലേജില്‍ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇന്ത്യന്‍ താരങ്ങളുടെ പരാതിയെ തുടര്‍ന്ന് സസ്യാഹാരം ഇന്ത്യന്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വരുംദിവസങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് രാകേഷ് ഗുപ്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."