ഉന്നാവോ ബലാത്സംഗ കേസിലെ ഇരയെ നിരീക്ഷിക്കാന്‍ ബി.ജെ.പി എം.എല്‍.എ വീടിന് സമീപം സി.സി.ടി.വി കാമറ സ്ഥാപിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
ലഖ്‌നൗ: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി കുല്‍ദീപ് സിംഗ് എം.എല്‍.എ ഇരയായ പെണ്‍കുട്ടിയെ നിരീക്ഷിക്കാന്‍ ഇവരുടെ വീടിന് സമീപം സ്ഥാപിച്ച സി.സി.ടി.വി കാമറയുടെ ദൃശ്യം പുറത്തുവന്നു. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ കുല്‍ദീപിന്റെ ബന്ധുവീട്ടിലാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആരെങ്കിലും പോകുന്നതോ വീട്ടില്‍ നിന്നും ആരെങ്കിലും ഇറങ്ങുന്ന ദൃശ്യങ്ങള്‍ പതിയത്തക്ക വിധത്തിലാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്.
വന്‍ഗൂഢാലോചനായണ് ആസൂത്രണ കൊലപാതകത്തിന് പിന്നിലെന്ന് തെളിയിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റായ്ബറേലിയില്‍ വാഹനാപകടം നടക്കുന്നതിന് മുന്‍പ് പെണ്‍കുട്ടി സഞ്ചരിച്ച കാറിന് മുന്നിലൂടെ ആര്‍ക്കോ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഒരു ബൈക്ക് യാത്രികന്‍ പോയിരുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. അപകടം നടന്ന ഉടന്‍ ഒരു കാറിലെത്തിയ സംഘം അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
നേരത്തെ ഉന്നാവോ അപകടം കൃത്യമായ ആസൂത്രണത്തോടെ നടപ്പില്‍ വരുത്തിയതാകാമെന്ന് വ്യക്തമാക്കുന്ന ദൃക്‌സാക്ഷി മൊഴികള്‍ പുറത്തുവന്നിരുന്നു. വളരെ വേഗതയില്‍ തെറ്റായ ദിശയിലൂടെയായിരുന്നു ഡ്രൈവര്‍ ട്രക്ക് ഓടിച്ചിരുന്നത് എന്നാണ് റായ്ബറേലി ഹൈവേയില്‍ അപകടം നടന്ന സ്ഥലത്തുള്ള കടയുടമയായ അര്‍ജുന്‍ യാദവ് എന്നയാളുടെ മൊഴി. അപകടം നടന്ന ഉടന്‍ തന്നെ ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്നും ഇദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."