അളവ്-തൂക്ക നിയന്ത്രണവിഭാഗം പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തി
കാസര്‍കോട്: കേരള ലീഗല്‍ മെട്രോളജി ജില്ലയില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് വിവിധ ഇന്ധന വിതരണ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ മിയാപദവിലെ പെട്രോള്‍ പമ്പ് മുദ്രവച്ചു. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഫഌയിങ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഉത്തര്‍പ്രദേശില്‍ പെട്രോള്‍ പമ്പുകളില്‍ ഇലക്‌ട്രോണിക് ചിപ്പുകള്‍ ഉപയോഗിച്ച് ഇന്ധന അളവില്‍ വന്‍ തട്ടിപ്പുനടത്തുന്നുവെന്ന പത്ര വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി കണ്‍സ്യൂമര്‍ അഫയേഴ്‌സ് ഡയരക്ടര്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ലീഗല്‍ മെട്രോളജി വകുപ്പുകള്‍ക്കു പെട്രോള്‍ പമ്പുകളില്‍ തുടര്‍ച്ചയായി പരിശോധന നടത്തുന്നതിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മിയാപദവിലെ പെട്രോള്‍ പമ്പിനെതിരേ ലീഗല്‍ മെട്രോളജി വകുപ്പിന് പരാതി ലഭിച്ചിരുന്നു. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഫഌയിങ് സ്‌ക്വാഡ് പി. ശ്രീനിവാസയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധന സംഘത്തില്‍ ബി.പി.സി സെയില്‍സ് ഓഫിസര്‍ നിധിന്‍ കണ്ണഞ്ചേരി, മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസര്‍ ശ്രീകുമാര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരായ ഗോപകുമാര്‍, പി. ശ്രീജിത്ത് എന്നിവരുമുണ്ടായിരുന്നു. ഡീസലിനും പെട്രോളിനും ഇന്ധന കമ്പനികള്‍ കുറവു വരുത്തിയ വിലയില്‍ മാറ്റം വരുത്താതെ വില്‍പന തുടരുന്നതു പരിശോധനയില്‍ ശ്രദ്ധയില്‍പെട്ടു.
ഉപയോക്താവ് നല്‍കുന്ന പണത്തിന് ആനുപാതികമായി ലഭിക്കേണ്ട ഇന്ധനം അളവില്‍ കുറച്ചു ലഭിക്കുന്ന സാഹചര്യമാണ് ഇതുമൂലമുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."