ഒളിമങ്ങാത്ത മന്ദസ്മിതം
ഇന്ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഏഴാം വിയോഗദിനം
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഏഴാം വിയോഗദിനമാണിന്ന്. വിടപറഞ്ഞിട്ട് ഏഴാണ്ട് കഴിഞ്ഞെങ്കിലും തങ്ങളുടെ ഒളിമങ്ങാത്ത മന്ദസ്മിതം ഇന്നും മലയാളിയുടെ ഹൃദയത്തിലുണ്ട്. ഒരു ചെറുപുഞ്ചിരി കൊണ്ട് അല്ലെങ്കിലൊരു മൗനം കൊണ്ടു സമൂഹത്തിന് ദിശാബോധം നല്‍കി തങ്ങള്‍. പ്രതിസന്ധികള്‍ പലതും നേരിട്ടപ്പോള്‍ തങ്ങളുണ്ടായിരുന്നുവെങ്കില്‍ എന്നു മലയാളി മനസ് പലപ്പോഴും മോഹിച്ചുപോയി.
തങ്ങളില്ലാത്ത ഏഴു വര്‍ഷം ഓര്‍ത്തെടുക്കുകയാണു പാണക്കാട് തങ്ങളുടെ ജീവിതത്തെ കണ്ടും ഒപ്പം നിന്നും അനുഭവങ്ങളില്‍ പങ്കാളികളായവരുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി. സുരേന്ദ്രന്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍
ഏഴാണ്ട് കഴിഞ്ഞിട്ടും നികത്താനാവാത്ത വിടവ്
[caption id="attachment_62322" align="alignnone" width="254"] പി സുരേന്ദ്രന്‍[/caption]
ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ശിഹാബ് തങ്ങളുടെ കാലത്തു നിന്നും സമൂഹം ഏറെ മാറി. മതങ്ങളെ വികലവായനക്കു വിധേയമാക്കി ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളിലേക്കു വരെ മലയാളികള്‍ ആകൃഷ്ടരായി. കേന്ദ്രത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാജ്യത്തെ മുസ്‌ലിംകള്‍ അരക്ഷിതാവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ നേതൃത്വം കൊതിച്ചുപോവുകയാണ്.
ഇസ്‌ലാമിന്റെ ബഹുസ്വരതയെ നിരാകരിച്ചുകൊണ്ടാണു തീവ്രവാദ ധാരകള്‍ രൂപപ്പെടുന്നത്. എന്നാല്‍ തങ്ങളെ പോലുള്ളവര്‍ ഇസ്‌ലാമിന്റെ ബഹുസ്വരതയെ ഉള്‍ക്കൊണ്ടുള്ള നിലപാടുകളാണു സ്വീകരിച്ചിരുന്നത്. ആത്മീയ, രാഷ്ട്രീയ രംഗത്തെ സാന്നിധ്യത്തിനപ്പുറം ധൈഷണിക വ്യക്തിത്വം കൂടിയായിരുന്നു ശിഹാബ് തങ്ങള്‍. ഒരു രാഷ്ട്രീയപാര്‍ട്ടിയെ നിയന്ത്രിക്കുകയും എന്നാല്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കാതെ മാറി നില്‍ക്കുകയും ചെയ്താണ് അദ്ദേഹം മാതൃക തീര്‍ത്തത്. ശിഹാബ് തങ്ങള്‍ വിട പറഞ്ഞ് ഏഴാണ്ടു കഴിഞ്ഞിട്ടും ആ വിടവ് ഇപ്പോഴും നികത്താതെ കിടക്കുകയാണ്.
ഇപ്പോഴും കൂടെയുണ്ട്
[caption id="attachment_62332" align="alignnone" width="166"] സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍[/caption]
അവിടത്തെ ആത്മീയ സാന്നിധ്യം ഇപ്പോഴും കൂടെയുണ്ട്. പ്രയാസങ്ങളുണ്ടാകുമ്പോഴും സന്തോഷമുണ്ടാകുമ്പോഴും ഉപ്പയുടെ നിലപാടുകളും വാക്കുകളും ഇപ്പോഴും ഓര്‍ത്തുപോവാറുണ്ട്. സഹോദരിയുടെ മകളുടെ വിവാഹ ചടങ്ങില്‍ ഉപ്പയുടെ സാന്നിധ്യം ഏറെ കൊതിച്ചുപോയി. ഉപ്പയുടെ ലാളനയേറ്റാണ് അവള്‍ വളര്‍ന്നത്. അവരുടെ വിവാഹത്തിന് നേതൃത്വം കൊടുക്കാനും അനുഗ്രഹിക്കാനും ഉപ്പയില്ലല്ലോ എന്നാലോചിപ്പോള്‍ ഏറെ ദുഖം തോന്നി.
രാജ്യത്ത് മതേതര ശക്തിയെ ദുര്‍ബലപ്പെടുത്തുവാന്‍ വ്യാപക ശ്രമങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്. മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേ ഉള്ളതും ഇല്ലാത്തതുമായ പ്രചാരണങ്ങള്‍ നടത്തി ഒറ്റപ്പെടുത്തുവാനാണു രാജ്യത്തെ ഭരണകൂടത്തിന്റെ ശ്രമം. ഇത്തരം സമയങ്ങളില്‍ അവകാശങ്ങളെക്കുറിച്ചു ബോധവത്കരിക്കുകയും അതിനൊപ്പം തന്നെ മതേതര സമൂഹത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ആശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്ത ഉപ്പയുടെ വാക്കുകള്‍ ഓര്‍ത്തുപോകുകയാണ്.
ഐക്യത്തിനും മതസൗഹാര്‍ദത്തിനും പ്രാധാന്യം നല്‍കിയ വ്യക്തിത്വം
[caption id="attachment_62333" align="alignnone" width="184"] അബ്ദുസ്സമദ് പൂക്കോട്ടൂര്‍[/caption]
മുസ്‌ലിം ഐക്യത്തിനും മത സൗഹാര്‍ദത്തിനും അതിയായ പ്രാധാന്യം കല്‍പ്പിച്ച അസാമാന്യ വ്യക്തിത്വമായിരുന്നു തങ്ങളുടേത്. തന്റെ ജീവിതത്തിന്റെ സിംഹഭാഗവും സമൂഹ, കുടുംബ, വ്യക്തി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായിട്ടാണ് അദ്ദേഹം മാറ്റിവെച്ചത്. പാണക്കാട് തങ്ങളുടെ ഭവനം പോലും പ്രശ്‌ന പരിഹാരത്തിനുള്ള കോടതിയായി സമര്‍പ്പിക്കുകയും അതോടൊപ്പം ആത്മീയമായി ഒരു സമൂഹത്തെ ശാന്തിയും സദുപദേശങ്ങളും നല്‍കി സമാശ്വസിപ്പിക്കുകയും ചെയ്തത് തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത വസ്തുതയാണ്.
പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുന്നതില്‍ തങ്ങള്‍ പ്രകടിപ്പിച്ച നേതൃപാടവം സമാധാനം കാത്തു സൂക്ഷിക്കുന്നതിലും നിര്‍ണായക പങ്കാണു വഹിച്ചത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രബോധന പ്രവര്‍ത്തങ്ങള്‍ക്കു നേതൃത്വം നല്‍കിയ തങ്ങളുടെ വിലപ്പെട്ട സേവനം സമുദായത്തിന് എന്നും ഊര്‍ജമാണ്.
പൊതുപ്രവര്‍ത്തന രംഗത്തെ മാതൃക
[caption id="attachment_62336" align="alignnone" width="173"] ആര്യാടന്‍ മുഹമ്മദ്[/caption]
പൊതുപ്രവര്‍ത്തന രംഗത്ത് അദ്ദേഹം കാഴ്ച വെച്ച മാതൃക പ്രസക്തമാണ്. ആത്മീയ രംഗത്തും രാഷ്ട്രീയ രംഗത്തും ജീവിതകാലം മുഴുവന്‍ ചെലവഴിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ശിഹാബ് തങ്ങള്‍. അന്തര്‍ദേശീയ കാര്യങ്ങളെക്കുറിച്ചും കുടുതല്‍ ചിന്തിക്കുകയും വായിക്കുകയും ഇടപെടുകയും ചെയ്ത മഹത്‌വ്യക്തിയാണ് അദ്ദേഹം. രാഷ്ട്രീയ രംഗത്തും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഇന്നും പ്രസക്തമാണ്. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധം ഉറപ്പിച്ചു നിര്‍ത്താന്‍ എക്കാലത്തും പരമാവധി ശ്രമിച്ചയാളാണു തങ്ങള്‍. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും മറ്റു പലവിധ പ്രതിസന്ധികള്‍ നേരിട്ടപ്പോഴും സമുദായത്തെ നേര്‍വഴിക്കു നയിച്ചതു തങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."