ബെയ്ജിങ്ങില്‍ മുസ്‌ലിം അടയാളങ്ങള്‍ നീക്കുന്നതായി ആരോപണം
ബെയ്ജിങ്: വിശ്വാസികളുടെ കാര്യത്തില്‍ മുന്‍പും നിയന്ത്രണ വാര്‍ത്തകള്‍ വന്നിട്ടുള്ള ചൈനയില്‍നിന്ന് വീണ്ടും അത്തരമൊരു വാര്‍ത്ത. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലെ വിവിധ സ്ഥാപനങ്ങളില്‍നിന്ന് ഇസ്‌ലാമുമായി ബന്ധമുള്ള അടയാളങ്ങള്‍ നീക്കംചെയ്യാന്‍ പ്രാദേശിക സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായാണ് വാര്‍ത്ത. ബെയ്ജിങ്ങിലെ ഹലാല്‍ റെസ്റ്ററന്റുകള്‍, മറ്റു ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍നിന്ന് ഇത്തരം അടയാളങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തി ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും തൊഴിലാളികളുമാണ് രംഗത്തെത്തിയത്.
ബെയ്ജിങ്ങിലെ പതിനൊന്നിലേറെ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ഇസ്‌ലാമുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, അക്ഷരങ്ങള്‍, മറ്റ് അടയാളങ്ങള്‍, ഹലാല്‍ എന്ന ബോര്‍ഡ് എന്നിവ നീക്കം ചെയ്യാനാണത്രേ ആവശ്യപ്പെട്ടത്. ഹലാല്‍ എന്ന ബോര്‍ഡ് മാറ്റുന്നതുവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കടകള്‍ നിരീക്ഷിക്കുന്നതായും ഇവര്‍ പറയുന്നു. വിദേശ സംസ്‌കാരങ്ങള്‍ക്കു പകരം ചൈനീസ് സംസ്‌കാരം പ്രദര്‍ശിപ്പിക്കാനാണത്രേ ആവശ്യപ്പെടുന്നത്.
ഉയിഗൂര്‍ മുസ്‌ലിംകളോടടക്കം നേരത്തേയും മതവിരുദ്ധ നീക്കങ്ങള്‍ നടന്നിട്ടുള്ള ചൈനയില്‍ ഇസ്‌ലാമിക ചിഹ്നങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പുറമേ ക്രിസ്തീയ വിശ്വാസികള്‍ക്കും ആരാധനകള്‍ക്കും എതിരേയും നടപടികളുണ്ടാകാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."