സൈനിക ജോലി ഉപേക്ഷിച്ചവര്‍ക്ക് മാപ്പ് നല്‍കി സിറിയ
ദമസ്‌കസ്: സൈനിക ജോലി ഉപേക്ഷിച്ചവര്‍ക്ക് പൊതുമാപ്പ് നല്‍കി സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദ്. സൈനിക ജോലി ഉപേക്ഷിച്ച് നിലവില്‍ രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് മാപ്പ് നല്‍കുകയാണെന്ന് സിറിയന്‍ ദേശീയ മാധ്യമം പുറത്തുവിട്ട ഉത്തരവില്‍ പറയുന്നുണ്ട്.
സിറിയയിലുള്ളവര്‍ക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ നാല് മാസവും രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് ആറു മാസവുമാണ് അനുവദിച്ചിരിക്കുന്നത്. കര ി മ്പട്ടികള്‍ പെടുത്തിയതിനാല്‍ രാജ്യം വിട്ട നിരവധി അഭയാര്‍ഥികള്‍ക്ക് മടങ്ങാന്‍ പൊതു മാപ്പിലൂടെ സാധ്യമാവും.
നിശ്ചിത സമയത്തിനുള്ളില്‍ സൈന്യത്തില്‍ നിന്ന് പിന്‍വാങ്ങുന്ന വിവരം അറിയിച്ചില്ലെങ്കില്‍ സിറിയന്‍ നിയമമനുസരിച്ച് വര്‍ഷങ്ങള്‍ ജയില്‍ തടവ് അനുഭവിക്കേണ്ടിവരും. സിറിയയില്‍ 2011 മുതലാണ് ആഭ്യന്തര യുദ്ധം ആരംഭിച്ചത്. സംഘര്‍ഷങ്ങളില്‍ അഞ്ച് ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്.
നിരവധി സൈനികര്‍ ജോലി ഉപേക്ഷിക്കുകയും ചിലര്‍ വിമത വിഭാഗത്തില്‍ ചേര്‍ന്നിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം പേര്‍ വിദേശ രാജ്യങ്ങളില്‍ പലായനം ചെയ്യുകയും പത്ത് ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തു. 50,000 സിറിയന്‍ അഭയാര്‍ഥികള്‍ ലബനാനില്‍ മാത്രമായി അഭയം തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."