HOME
DETAILS

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം; അധിക പദ്ധതി വിഹിതത്തിന് അനുമതി

  
backup
May 31 2017 | 23:05 PM

%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d-10

 

 


കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന് അധിക പദ്ധതിവിഹിതത്തിന് സര്‍ക്കാര്‍ അനുമതി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവൃത്തികള്‍ തുടരുന്നതിനാണ് അധിക വിഹിതം അനുവദിച്ചത്.
ജനറല്‍ വിഭാഗത്തില്‍ 91.57 ലക്ഷം രൂപയും, പട്ടികജാതി വിഭാഗത്തില്‍ 39.89 ലക്ഷം രൂപയും ലോകബാങ്ക് വഴി 1.44 കോടി രൂപയും ഇതുവഴി കോര്‍പറേഷനു ലഭിക്കും. പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി സ്റ്റാന്‍ഡിങ് കമ്മിറ്റികളും വര്‍ക്കിങ് ഗ്രൂപ്പുകളും ഉടന്‍ ചേരാനും പദ്ധതികള്‍ക്കുള്ള തുക നീക്കിവയ്ക്കുന്ന കാര്യത്തില്‍ വേഗത്തില്‍ പൂര്‍ത്തീകരണം നടത്തണമെന്നും മേയര്‍ അറിയിച്ചു.
കരാറുകാര്‍ക്ക് ടെന്‍ഡര്‍ അംഗീകരിച്ചിട്ടും സെലക്ഷന്‍ നോട്ടിസ് ലഭിച്ചിട്ടില്ലെന്ന പരാതിയും യോഗത്തില്‍ ഉയര്‍ന്നു. ഇതുകൊണ്ടുതന്നെ മിക്ക പൊതുമരാമത്ത് പ്രവൃത്തിയേയും ബാധിക്കുന്നുണ്ട്. കഴിഞ്ഞ പ്രവൃത്തിയുടെ ബില്ല് ലഭിക്കാത്ത പ്രശ്‌നവും നിലനില്‍ക്കു
ന്നുണ്ട്. എത്രയുംവേഗം കരാറുകാരെ വിളിച്ചുചേര്‍ത്ത് തീരുമാനമുണ്ടാക്കാമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി അറിയിച്ചു.
വാര്‍ഡ് ശുചിത്വ കമ്മിറ്റി ഉടന്‍ ചേരണം
മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട് വാര്‍ഡ് ശുചിത്വ കമ്മിറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്ന് കൗണ്‍സിലര്‍മാര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. ഈ കമ്മിറ്റിയുടെ തീരുമാനത്തിലായിരിക്കണം പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്.
നിലവില്‍ 35,000 രൂപയാണ് മഴക്കാല പൂര്‍വ ശുചീകരണത്തിനായി ഓരോ വാര്‍ഡിനും നല്‍കിയിരിക്കുന്നത്. ഈ തുക മതിയാവില്ലെന്ന് യോഗത്തില്‍ ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ അധിക ഫണ്ട് ലഭ്യമാക്കുന്നതിനായി തുടക്കത്തില്‍ ലഭിച്ച തുക വിനിയോഗിച്ചതായി കാണിക്കണമെന്നും പി
ന്നീട് തനത് ഫണ്ടില്‍ നിന്നും തുക ആവശ്യമാണെങ്കില്‍ ലഭ്യമാക്കുമെന്നും ഡെപ്യൂട്ടി മേയര്‍ അറിയിച്ചു. ഇതിനു വാര്‍ഡ് ശുചിത്വ കമ്മിറ്റിയുടെ അനുമതി വേണമെന്നും അദ്ദേഹം പറഞ്ഞു.
വഴിവിളക്കിനെ ചൊല്ലി തര്‍ക്കം
കോര്‍പറേഷന്‍ പരിധിയില്‍ വഴിവിളക്ക് അണഞ്ഞതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളം. ചേലോറ ഉള്‍പ്പെടെയുള്ള സോണലുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ ഗുരുതര വീഴ്ചയാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമെന്ന് ഭരണ കക്ഷി അംഗങ്ങളും തുറന്നടിച്ചു.
എന്നാല്‍ സ്ട്രീറ്റ്‌ലൈറ്റ് സ്ഥാപിക്കുന്ന ടെന്‍ഡര്‍ നടപടി പാലിക്കുന്നതില്‍ മേയറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കാണിക്കുന്നത് അലംഭാവമാണെന്നും കരാറുകരനെ പിടിച്ചു നിര്‍ത്താനുള്ള വഴി ആലോചിക്കാതെ അയാളെ പറഞ്ഞു വിടുന്ന സ്ഥിതിയാണെന്നും ചെയര്‍മാന്‍ ടി.ഒ മോഹനന്‍ പറഞ്ഞു. ഒരുവര്‍ഷം മുമ്പുള്ള അതേകരാറുകാരനു
10 ശതമാനം തുക വര്‍ധിപ്പിക്കാനായിരുന്നു ഉദ്ദേശിച്ചത്.
എന്നാല്‍ ഇതില്‍ കുറഞ്ഞ തുകയ്ക്ക് ടെന്‍ഡര്‍ തുക നിശ്ചയിച്ചതോടെ ആരും ഏറ്റെടുക്കാത്ത സ്ഥിതി തുടരുകയായിരുന്നു. അതേസമയം, ടെന്‍ഡര്‍ വിളിച്ചാല്‍ അതുമായി ബന്ധപ്പെട്ട കോപ്പി കഴിഞ്ഞ ഏതാനും മാസങ്ങളായി തനിക്ക് ലഭിക്കുന്നില്ലെന്നും ഇതുകാരണം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധം: സബ്മിഷന്‍ അവതരിപ്പിച്ചു
മേയറുടെ ചേംബര്‍ ഉപരോധിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത സംഭവത്തില്‍ പ്രതിപക്ഷം സബ്മിഷന്‍ അവതരിപ്പിച്ചു. അറസ്റ്റു ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും തീര്‍ത്തും അപലപനീയമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
കൗണ്‍സിലര്‍ സി. സമീറാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സബ്മിഷനിലൂടെ വിഷയം ഉന്നയിച്ചത്.
ഒരിക്കലും നടക്കാത്ത കാര്യങ്ങളാണ് പരാതിയായി പൊലിസിനു നല്‍കിയതെന്നും ജാമ്യംപോലും നിഷേധിക്കുന്ന വകുപ്പുകള്‍ ചുമത്താന്‍ മേയര്‍ ഉള്‍പ്പെടെ ഗൂഡാലോചന നടത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട കാര്യത്തില്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മേയര്‍ ഇ.പി ലത അറിയിച്ചു.
പെന്‍ഷന്‍ കാര്യത്തിലും ബഹളം
കോര്‍പറേഷന്‍ പരിധിയിലെ സോണലുകള്‍ കേന്ദ്രീകരിച്ച് നടന്ന പെന്‍ഷന്‍ അദാലത്ത് പ്രഹസനമായെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിനെതിരേ ഭരണപക്ഷത്തുള്ള കൗണ്‍സിലര്‍മാരും രംഗത്തെത്തിയതോടെ യോഗം ഏറെ നേരം ബഹളമയമായി.
അദാലത്ത് നടത്തിയിട്ടും പലര്‍ക്കും പെന്‍ഷന്‍ ലഭിച്ചിട്ടില്ല. എന്തിനാണ് ഇങ്ങനെ പൊറാട്ട് നാടകമെന്ന് ടി.ഒ മോഹനന്‍ വാദിച്ചു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടി ഉള്‍പ്പെടെ എടുത്ത് പറഞ്ഞ് ഭരണപക്ഷവും തട്ടിക്കയറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago