കുട്ടനാടിന് അഭിമാനമായി സ്‌കൂള്‍ മുത്തശ്ശി
കുട്ടനാട് :കുട്ടനാട്ടുകാരുടെ അഭിമാനമാണ് ഇന്ന് നെടുമുടി എന്‍.എസ്.എല്‍.പി. സ്‌കൂള്‍. 102 വയസ്സില്‍ എത്തി നില്‍ക്കുന്ന ഈ വിദ്യാലയ മുത്തശി മറ്റു സ്‌കൂളുകള്‍ക്ക് മാതൃകയാവുകയാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഡിവിഷന്‍ തികയ്ക്കാന്‍ അധ്യാപകരും പി.ടി.എയും നെട്ടോട്ടമോടുമ്പോഴാണ് നെടുമുടി സ്‌കൂളിനെ തേടി വിദ്യാര്‍ഥികള്‍ എത്തുന്നത്. ഇത്തവണ ഒന്നാം ക്ലാസിലേക്ക് 27 കുട്ടികളാണ് പ്രവേശനം നേടിയിട്ടുണ്ട്. പ്രീപ്രൈമറിയില്‍ 30 കുട്ടികളും. പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ മങ്കൊമ്പ് ഉപജില്ലയില്‍ ഒന്നാമതാണ് നെടുമുടി സ്‌കൂള്‍.
സ്‌കൂളിന്റെ ശാസ്ത്ര കലാമേളകളിലെ മികവാര്‍ന്ന പ്രകടനവും മലയാളത്തോടൊപ്പം ഇംഗ്ലീഷിനു പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പാഠ്യരീതികളുമാണ് സ്‌കൂളിനെ രക്ഷകര്‍ത്താക്കള്‍ക്ക് ഇഷ്ട്ടമുള്ളതാക്കിയത്. ഉപജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം. ഇംഗ്ലീഷ് പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക കളരി, അരയേക്കറില്‍ വിശാലമായ കളിസ്ഥലം, നാലുവരെയുള്ള ക്ലാസുകളില്‍ ഗ്രന്ഥശാല. ഇതോക്കെയാണ് ഈ സര്‍ക്കാര്‍ വിദ്യാലയത്തെ വേറിട്ട് നിര്‍ത്തുന്നത്. പൊതുസമ്മേളനത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ പുത്തന്‍ കുരുന്നകളുമായി ഒരു ദിവസമെന്ന തരത്തിലാണ് പ്രവേശനോത്സവം ക്രമീകരിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികളുടെ ആധിക്യം മൂലം പുത്തന്‍ ക്ലാസ് മുറി ഒരുക്കുകയാണ് രക്ഷകര്‍ത്തൃ സമിതി. പ്രധാന അധ്യാപിക എം. ഷാനിമോളുടെ നേതൃത്വത്തില്‍ കുരുന്നുകളെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു ഈ വിദ്യാലയ മുത്തശി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."