ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുന്നു
അശ്റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുന്നു.
ഗള്‍ഫില്‍ വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ ബലിപ്പെരുന്നാളിനു ശേഷം തുറക്കുന്നതോടെയുളള യാത്രാ തിരക്കും പൊതുമേഖല എണ്ണക്കമ്പനികള്‍ വിമാന ഇന്ധന നിരക്ക് വര്‍ധിപ്പിച്ചതുമാണ് വിമാന കമ്പനികള്‍ ഗള്‍ഫ് സെക്ട്രറിലേക്ക് നിരക്ക് ഉയര്‍ത്താന്‍ കാരണം.
നിരക്കുകളിലെ വര്‍ധനവ് ഇന്നലെ മുതല്‍ തുടങ്ങിയിട്ടുണ്ട്. ബലിപ്പെരുന്നാള്‍ കഴിയുന്നതോടെ നിലവിലുളള ടിക്കറ്റിന്റെ മൂന്നും നാലും ഇരട്ടി വര്‍ധിക്കും. കരിപ്പൂരില്‍നിന്ന് ദുബൈയിലേക്ക് 8,000 രൂപയുടെ ടിക്കറ്റ് പത്തു ദിവസം കഴിഞ്ഞാല്‍ 18,000 രൂപയും പിന്നീട് 25000 രൂപവരെ എത്തിനില്‍ക്കുകയാണ്. ഷാര്‍ജ, അബൂദാബി സെക്ടറിലേക്കും നിരക്കു കൂടുന്നുണ്ട്.
കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് 16,500 രൂപയാണ് ഇന്നലെയുള്ള നിരക്ക്. ഇതു പത്തു ദിവസം കഴിഞ്ഞാല്‍ 25,000 മുതല്‍ 28,000 രൂപവരെ വര്‍ധിക്കും.
റിയാദ്, ദമാം മേഖലയിലേക്കും നിരക്ക് ഈ വിധത്തില്‍ ഉയരുന്നുണ്ട്. ഖത്തറിലേക്ക് 8,000 രൂപയില്‍നിന്ന് 24,000 രൂപയിലേക്കാണ് നിരക്ക് ഉയരുന്നത്. സെപ്റ്റംബര്‍ 10 വരെ പൊള്ളുന്ന നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."