പുകയിലക്കെതിരേ മിനി മാരത്തോണ്‍: കോയമ്പത്തൂര്‍ സ്വദേശി വിജയി
തൊടുപുഴ: ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. പുകയിലയ്ക്കും മയക്കുമരുന്നിനുമെതിരേ ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് മരത്തോണ് സംഘടിപ്പിച്ചത്. ന്യൂമാന്‍ കോളജില്‍ നിന്നാരംഭിച്ച റാലി മങ്ങാട്ടുകവല വെങ്ങല്ലൂര്‍ ബൈപ്പാസിലൂടെ ടൗണ്‍ ചുറ്റി ന്യൂമാന്‍ കോളജില്‍ തിരിച്ചെത്തി.
കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. മാരത്തോണ്‍ കൊച്ചി റേഞ്ച് ഐ.ജി. പി.വിജയന് ഫ്ളാഗ് ഓഫ് ചെയ്തു. വിജയികള്‍ക്ക് പി.ജെ ജോസഫ് എം.എല്‍.എ സമ്മാനദാനം നിര്‍വ്വഹിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോമോന് ടി.ജോണ്‍ മുഖ്യപ്രഭാഷണം നടത്തി.
കെ.പി തോമസ് മാഷ്, കെ.എല്‍ ജോസഫ്, പി.എ സലിംകുട്ടി, റോട്ടറി ക്ലബ് പ്രസിഡന്റ് ടിനി തോമസ്, സെക്രട്ടറി ഹെജി പി. ചെറിയാന്, ട്രഷറര്‍ റോണി തോമസ്, പ്രോഗ്രാം കോഡിനേറ്റര്‍ ജോണിച്ചന് അലക്സ്, ഔസേപ്പ് ജോണ്‍ പുളിമൂട്ടില്‍, സിനിമാതാരം ഭഗത് മാനുവല്‍, സാന്റി മാത്യു, ഡിവൈഎസ്പി എന്‍.എന്‍. പ്രസാദ്, സി.ഐ. എന്‍.ജി ശ്രീമോന്, എസ്.ഐ. ജോബിന് ആന്റണി, റോട്ടറി ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."