ഇറാന്‍ വിദേശകാര്യ മന്ത്രി ദരിഫിനെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക, തീരുമാനത്തില്‍ നന്ദിയുണ്ടെന്ന് പരിഹസിച്ച് ദരിഫ്
വാഷിങ്ടണ്‍: ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ദരിഫിനെതിരെയും ഉപരോധമേര്‍പ്പെടുത്തി അമേരിക്കയിലെ ട്രംപ് ഭരണകൂടം. അമേരിക്കയുടെ ട്രഷറി വകുപ്പ് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ആലി ഖാംനഇയുടെ അജണ്ടകള്‍ നടപ്പാക്കുന്നയാളാണ് ജവാദ് ദരിഫ് എന്നും അദ്ദേഹമാണ് ഇറാന്റെ ആഗോള വക്താവെന്നും ട്രഷറി വകുപ്പ് വക്താവ് സ്റ്റീവന്‍ മുഷിന്‍ പറഞ്ഞു. എണ്ണക്കപ്പല്‍ വിഷയത്തില്‍ ബ്രിട്ടനുമായി കൊമ്പുകോര്‍ത്തവരുന്നതിനിടെയാണ് അമേരിക്കയുടെ തീരുമാനം.
എന്നാല്‍, യു.എസിന്റെ ഉപരോധം ദരിഫ് പുച്ഛിച്ചു തള്ളി. ഇറാന് പുറത്ത് എവിടെയും സ്വത്തുക്കളോ നിക്ഷേപമോ ഇല്ലാത്ത തന്നെ അമേരിക്കയുടെ ഉപരോധം ബാധിക്കില്ലെന്ന് ദരിഫ് പസ്താവനയില്‍ പറഞ്ഞു. അമേരിക്കയുടെ അജണ്ടയ്‌ക്കെതിരെയ വലിയ ഭീഷണിയായി തന്നെ പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും ദരിഫ് ട്വിറ്ററില്‍ കുറിച്ചു.
ആണവ കരാര്‍ സംരക്ഷിക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ ഉടന്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ മറ്റുനടപടികളിലേക്ക് കടക്കുമെന്ന് ദരിഫ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സഊദി അറേബ്യയുമായി ചര്‍ച്ചക്ക് തയ്യാറാണെങ്കിലും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ തെഹ്‌റാനിലേക്ക് വരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യു.എസിന്റെ നടപടി. പുതിയ നടപടിയോടെ ഇറാനും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള പ്രധാന നയതന്ത്ര ബന്ധത്തില്‍ കൂടുതല്‍ വിടവ് വന്നിരിക്കുകയാണ്.
US imposes sanctions on Iranian Foreign Minister Zarif
The US' reason for designating me is that I am Iran's "primary spokesperson around the world"
— Javad Zarif (@JZarif) July 31, 2019
Is the truth really that painful?
It has no effect on me or my family, as I have no property or interests outside of Iran.
Thank you for considering me such a huge threat to your agenda.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."