കോടിയേരിയും കെ.ടി ജലീലും പ്രസ്താവന പിന്‍വലിക്കണം: ജമാഅത്ത് കൗണ്‍സില്‍
ആലപ്പുഴ: മക്കത്ത് മുസ്‌ലിം സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നുള്ള കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രി കെ.ടി ജലീലിന്റെയും പ്രസ്താവന പിന്‍വലിക്കണമെന്ന് ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. പൂക്കുഞ്ഞ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹൈന്ദവ ആചാരങ്ങളെ തള്ളിപ്പറഞ്ഞ കോടിയേരി ഇപ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ ആചാരാനുഷ്ടാനങ്ങളെ തള്ളിപ്പറയുകയാണ്. കേരളത്തിലെ ഒരു പള്ളികളിലും ഇടകലര്‍ന്നുള്ള നിസ്‌കാരത്തിന് ഇന്നുവരെ അവസരമുണ്ടായിട്ടില്ല.
മുസ്‌ലിം സമുദായത്തെ തമ്മില്‍ തല്ലിക്കാനാണ് കോടിയേരി ശ്രമിക്കുന്നത്.
രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും വിശ്വാസാചാര പ്രമാണങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും തകര്‍ക്കുന്ന സുപ്രിംകോടതി വിധിയ്‌ക്കെതിരേ റിവ്യൂ ഹരജി കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
പാര്‍ലമെന്റ് സീറ്റിനുവേണ്ടിമാത്രമാണ് കെ.ടി ജലീല്‍ മുസ്‌ലിം വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനയിറക്കുന്നത്. മന്ത്രിയെ ഹജ്ജ് കമ്മിറ്റിയില്‍നിന്നു നീക്കം ചെയ്യണമെന്നും അഡ്വ. എ. പൂക്കുഞ്ഞ് പറഞ്ഞു.
ജമാഅത്ത് കൗണ്‍സില്‍ വര്‍ക്കിങ് പ്രസിഡന്റ് പി.എം.എസ്.എ ആറ്റക്കോയ തങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."