HOME
DETAILS
MAL
വിവാഹത്തിനെത്തിയവരുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി
backup
October 10 2018 | 05:10 AM
ചവറ: വിവാഹത്തിനെത്തിയ വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി.വടക്കുംതല കല്ലുംപുറത്ത് വീട്ടില്‍ ഷിജീനയുടെ നാലരപ്പവനോളം വരുന്ന മാലയാണ് മോഷണം പോയത്. ഉടന്‍ തന്നെ ചവറ പൊലിസില്‍ പരാതി നല്കി. തിങ്കളാഴ്ച വെറ്റമുക്കിലെ ഓഡിറ്റോറിയത്തില്‍ വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം ഷിജിന അറിയുന്നത്. ഇതേ ദിവസം വിവാഹത്തിനെത്തിയ മറ്റൊരു സ്ത്രീയുടെ കുഞ്ഞിന്റെ പാദസരവും നഷ്ടമായി. നാടോടി സ്ത്രീകളാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സി.സി ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ച് വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."