HOME
DETAILS
MAL
ബി.പി.സി.എല്‍ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു
backup
June 01 2017 | 02:06 AM
കാക്കനാട്: ഇരുമ്പനം ബി.പി.സി.എല്‍ പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍പ്പായി. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈസഫിറുല്ലയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍, ഇന്ധന നീക്കത്തിനുള്ള കാരാര്‍ പുതുക്കി നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മാനേജ്മെന്റ് അംഗീകരിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് പെട്രോളിയം പ്രൊഡക്ട് ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി എ.എം ഡേവിഡ് അറിയിച്ചു. മാനേജ്മെന്റുമായി ഉണ്ടാക്കിയ കരാര്‍ 30ന് അവസാനിച്ചതിനെ തുടര്‍ന്ന്ബി.പി.സി.എല്ലിലെ മുന്നൂറോളം ടാങ്കര്‍ ഉടമകള്‍ കഴിഞ്ഞ രണ്ട് ദിവസമായി സമരത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."