സ്മിത്ത് രക്ഷിച്ചു ,സ്മിത്തിന്റെ കരുത്തില്‍ ആസ്‌ത്രേലിയക്ക് മെച്ചപ്പെട്ട സ്‌കോര്‍
.
ലണ്ടന്‍: ലോകകിരീടം സ്വന്തമാക്കിയതിന് ശേഷം കുഞ്ഞന്‍ ലോകകപ്പ് തേടിയിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ആഷസ് ടെസ്റ്റ് ക്രിക്കറ്റില്‍ ആസ്‌ത്രേലിയയെ ബൗളിങ്ങിന് മുന്നില്‍ കുരുക്കിയാണ് ഇംഗ്ലീഷ് സംഘം ആഷസ് ടെസ്റ്റിന്റെ ആദ്യ ദിവസം കരുത്ത് കാട്ടിയത്. എന്നാല്‍ വാലറ്റം പിടിച്ച് നിന്നതോടെ ആസ്‌ത്രേലിയ ഭേദപ്പെട്ട സ്‌കോറിലേക്കെത്തുകയായിരുന്നു. സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയുടെ കരുത്തില്‍ ആസ്‌ത്രേലിയ പതുക്കെ മെച്ചപ്പെട്ട സ്‌കോര്‍ കണ്ടെ@ത്തുകയായിരുന്നു. പത്ത് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 284 റണ്‍സെടുത്തു.
തുടക്കത്തില്‍ തന്നെ ആസ്‌ത്രേലിയക്ക് തിരിച്ചടി നേരിട്ടെങ്കിലും സ്റ്റീവ് സ്മിത്തും വാലറ്റത്തെ ബാറ്റ്‌സ്മാന്‍മാരും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു ആസ്‌ത്രേലിയ മികച്ച സ്‌കോര്‍ കണ്ടെ@ത്തിയത്.
3.5 ഓവര്‍ ആയപ്പോഴേക്കും ആസ്‌ത്രേലിയയുടെ ആദ്യ വിക്കറ്റ് വീണു. സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് ആയപ്പോഴായിരുന്നു ഓസീസിന്റെ ആദ്യ വിക്കറ്റ് വീണത്. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് എത്തിയ ഡേവിഡ് വാര്‍ണര്‍ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ഇത് ഓസീസിന് കനത്ത തിരിച്ചടിയായി. പിന്നീട് പിടിച്ച് നില്‍ക്കാമെന്ന തീരുമാനത്തില്‍ കളിച്ച ഓസീസിന് അധികം വൈകാതെ രണ്ടാമത്തെ പ്രഹരവും നേരിട്ടു. സ്‌കോര്‍ ബോര്‍ഡ് 17 എത്തിയപ്പോഴേക്കും രണ്ടാമത്തെ വിക്കറ്റും വീണു. 25 പന്തില്‍ നിന്ന് എട്ട് റണ്‍സുമായി കാമറൂണ്‍ ബാര്‍ക്രോഫ്റ്റിന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. പിന്നീട് കൂടുതല്‍ പ്രതീക്ഷയുമായി ഉസ്മാന്‍ ഖാജയായിരുന്നു ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ ഖാജയുടെ ഇന്നിങ്‌സും അധികം നീണ്ടില്ല. 23 പന്തില്‍ 13 റണ്‍സുമായി ഖാജയും മടങ്ങി. ടീം സ്‌കോര്‍ 35 ല്‍ നില്‍ക്കുമ്പോഴായിരുന്നു ഖാജയുടെ മടക്കം. എന്നാല്‍ സ്റ്റീവ് സ്മിത്ത് ക്രീസില്‍ ഉറച്ച് നിന്നതോടെ ആസ്‌ത്രേലിയക്ക് പ്രതീക്ഷ വന്നുതുടങ്ങി. എന്നാല്‍ മറു തലക്കല്‍ വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു. ഖാജക്ക് ശേഷം ട്രാവിസ് ഹെഡായിരുന്നു ക്രീസിലെത്തിയത്. സ്മിത്തിന് പിന്തുണയുമായി ട്രാവിസ് ഹെഡ് ശ്രദ്ധയോടെ കളിച്ചു. എന്നാല്‍ 61 പന്തില്‍ നിന്ന് 35 റണ്‍സുമായി ട്രാവിസ് മടങ്ങി. ഓസീസിന്റെ നാല് പ്രധാന വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 99 റണ്‍സായിരുന്നു സമ്പാദ്യം.
ഇത് ആസ്‌ത്രേലിയക്ക് കനത്ത തിരിച്ചടിയായി. ഓസീസ് നിരയിലെ ആറു താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്. ട്രാവിസിന് ശേഷം എത്തിയ മാത്യൂ വേഡ് അധികം കാത്ത് നില്‍ക്കാതെ മടങ്ങി. അഞ്ച് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമാണ് വേഡ് കൂട്ടിച്ചേര്‍ത്തത്. പിന്നീടെത്തിയ ടീം പെയിനും ഇതുതന്നെയായിരുന്നു സ്ഥിതി. 14 പന്ത് നേരിട്ട താരം അഞ്ച് റണ്‍സുമായി പവലിയനിലേക്ക് മടങ്ങി. പെയിനിന്റെ വിക്കറ്റ് വീണപ്പോള്‍ 112 റണ്‍സായിരുന്നു ഓസീസിന്റെ സമ്പാദ്യം. പെയിനിന് ശേഷം ജെയിംസ് പറ്റിന്‍ഷനായിരുന്നു ക്രീസിലെത്തിയത്. എന്നാല്‍ പറ്റിന്‍ഷന്‍ എത്തിയ അതു പോലെ തിരിച്ച് പോവുകയും ചെയ്തു. രണ്ട് പന്തില്‍ പൂജ്യം റണ്‍സുമായിട്ടായിരുന്നു താരം മടങ്ങിയത്. പിന്നീട് പാറ്റ് കമ്മിന്‍സായിരുന്നു ബാറ്റുമായി എത്തിയത്. എന്നാല്‍ കമ്മിന്‍സിനും കാര്യമായൊന്നും ചെയ്യാനായില്ല. ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ എല്‍.ബി.ഡബ്യൂവില്‍ കുടുങ്ങി 10 പന്തില്‍ അഞ്ച് റണ്‍സുമായി കമ്മിന്‍സും മടങ്ങി. ഒരു തലക്കല്‍ വിക്കറ്റുകള്‍ വീണു കൊണ്ടിരിക്കുമ്പോഴും സ്റ്റീവ് സ്മിത്ത് പിടിച്ച് നിന്നത് കാരണമാണ് ഓസീസിന് അല്‍പമെങ്കിലും മെച്ചപ്പെട്ട സ്‌കോര്‍ കണ്ടെത്താനായത്. ഒമ്പതാം വിക്കറ്റില്‍ പീറ്റര്‍ സിഡില്‍ സ്മിത്തിന് പിന്തുണയുമായി നിന്നതോടെ ആസ്‌ത്രേലിയയുടെ സ്‌കോര്‍ പതിയെ ചലിക്കാന്‍ തുടങ്ങി.
ഇടക്ക് മഴ പെയ്തതോടെ കളി അല്‍പ സമയത്തേക്ക് നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തിട്ടുണ്ട്.
ഇംഗ്ലീഷ് ബൗളര്‍മാരായ സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും ക്രിസ് വോക്‌സിന്റെയും തീ പാറുന്ന പന്താണ് ഓസീസ് ബാറ്റിങ് നിരയെ പിഴുതെറിഞ്ഞത്.
വാര്‍ണറെ കൂക്കിവിളിച്ച് ഇംഗ്ലീഷ് കാണികള്‍
ആസ്‌ത്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെ കൂക്കിവിളിച്ച് ഇംഗ്ലീഷ് കാണികള്‍. താരത്തിന്റെ വിക്കറ്റ് നഷ്ടമായി പലലിയനിലേക്ക് നടക്കുമ്പോഴായിരുന്നു ഇംഗ്ലീഷ് കാണികള്‍ താരത്തിനെതിരേ കൂക്കിവിളിക്കുകയും സാന്‍ഡ്‌പേപ്പര്‍ കാണിക്കുകയും ചെയ്തത്. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ടീമിലേക്ക് മടങ്ങി എത്തിയ വാര്‍ണര്‍ക്ക് ആദ്യ മത്സരത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. വാര്‍ണറുടെ വിക്കറ്റ് സ്റ്റുവര്‍ട് ബ്രോഡാണ് നേടിയത്.
ഇന്നിങ്‌സിലെ നാലാം ഓവറിലെ അഞ്ചാം പന്തില്‍ ഡേവിഡ് വാര്‍ണറെ സ്റ്റുവര്‍ട് ബ്രോഡ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ തീരുമാനം റിവ്യൂ പോലും ചെയ്യുവാന്‍ വാര്‍ണര്‍ മുതിര്‍ന്നിരുന്നില്ല.
എന്നാല്‍ റിപ്ലേകളില്‍ പന്ത് ലെഗ് സ്റ്റംപില്‍ തട്ടാതെ പോകുമെന്നാണ് കാണിച്ചിരുന്നത്. ലോകകപ്പില്‍ ഇന്ത്യക്കെതിരേയുള്ള മത്സരത്തില്‍ സ്മിത്തിനെ കാണികള്‍ കൂകിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ കാണികളോട് അരുതെന്ന് പറഞ്ഞിരുന്നു.
പകരം സ്മിത്തിന് വേണ്ടി കൈ അടിക്കണമെന്നും കോഹ്‌ലി നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."