ബഹ്‌റൈനില്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്റെ സൗജന്യ ന്യൂറോളജി സിമ്പോസിയം വ്യാഴാഴ്ച
മനാമ: ബഹ്‌റൈനില്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് (സി.സി.ജി) സംഘടിപ്പിക്കുന്ന സൗജന്യ ന്യൂറോളജി സിമ്പോസിയം വ്യാഴാഴ്ച വൈകീട്ട് 7:30ന് കെ.സി.എയുടെ വി.കെ.എല്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളാ കാത്തോലിക് അസോസിയേഷന്‍ (കെ.സി.എ), ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചിന്‍, കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്നിവരുമായി ചേര്‍ന്ന് നടത്തുന്ന സിമ്പോസിയത്തില്‍ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പ്രശസ്ത ന്യൂറോസര്‍ജന്‍ ഡോ: ദിലീപ് പണിക്കര്‍ പങ്കെടുക്കും.
ട്യൂമര്‍ രംഗത്തെ ന്യൂതന ചികിത്സാരീതികള്‍ക്കൊപ്പം പക്ഷാഘാതം സംബന്ധിച്ചുള്ള വിവരണവും ഇതിനു ബഹ്‌റൈന്‍ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ലഭിക്കുന്ന പുതിയ ചികിത്സാ രീതികളും ന്യൂറോ വിഭാഗം തലവന്‍ ഡോ: മുഹമ്മദ് എല്‍മഹ്ദി ഇബ്രാഹിം വിശദീകരിക്കും. ബഹ്‌റൈനില്‍ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ലോകോത്തര നിലവാരമുള്ള ന്യൂറോ ചികിത്സ സൗജന്യമായി ലഭിക്കുന്ന വിവരം ബഹ്‌റൈന്‍ നിവാസികളെ അറിയിക്കാന്‍ കൂടി പരിപാടി സഹായകമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ബഹ്‌റൈനിലുള്ള ആര്‍ക്കും സിമ്പോസിയത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ക്ക് 00973 33197315 എന്ന വാട്‌സ്ആപ് നമ്പറിലോ, [email protected] എന്ന ഇമെയില്‍ വിലാസത്തിലോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ആസ്റ്റര്‍ മെഡ്‌സിറ്റി നല്‍കുന്ന ചികിത്സ പ്രിവിലേജ് കാര്‍ഡ്, ഡിന്നര്‍ പാക്കറ്റ് എന്നിവയും ലഭിക്കും. സിമ്പോസിയത്തില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രൂപത്തിലാണ് സീറ്റ് ലഭിക്കുകയെന്നും, അവസാനം വരെ പങ്കെടുക്കുന്നവര്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ എന്നും സംഘാടകര്‍ അറിയിച്ചു. പത്രസമ്മേനത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ബഹ്‌റൈന്‍ മേധാവി അഭിക് റോയ്, കെ.സി.എ. ആക്ടിങ് പ്രസിഡന്റ് നിത്യന്‍ തോമസ്, ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ്, സി.സി.ജി പ്രസിഡന്റ് ഡോ: പി.വി. ചെറിയാന്‍, സി.സി.ജി ജനറല്‍ സെക്രട്ടറി കെ.ടി.സലിം, ട്രഷറര്‍ സുധീര്‍ തിരുനിലത്ത്, ഹോസ്പിറ്റല്‍ വിസിറ്റ് ചാര്‍ജ് ജോര്‍ജ് കെ.മാത്യു, എന്നിവരും കമ്മിറ്റി അംഗങ്ങളായ ബഷീര്‍ എം.കെ, കോശി സാമുവല്‍, അബ്ദുല്‍ സഹീര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."